ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രശില്പികൾ വിഭാവനം ചെയ്തതും ഭരണഘടന ഉയർത്തി പിടിക്കുന്നതുമായ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ജിദ്ദ കെ.എം.സി .സി സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിദ്യാർത്ഥി സമരങ്ങളെ അടിച്ചൊതുക്കുന്നതും സമരപോരാളികളെ കള്ള കേസിൽ കുടുക്കി പീഡിപ്പിക്കുന്നതും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുന്നതും നമ്മുടെ മഹത്തായ രാജ്യത്തിൻ്റെ സൽപേരിന് കളങ്കം ചാർത്തുന്ന നടപടിയാണ്.
രാജ്യത്തിൻ്റെ സ്വാത്രന്ത്ര്യത്തിന് വേണ്ടി രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിജിക്കൊപ്പം പോരാടിയ ധീര ദേശാഭിമാനി മൗലാന മുഹമ്മദലിയുടെ മഹത്തായ നാമത്തിലുളള സർവ്വകലാശാല പോലും പൊളിയുടെ ഭീഷണി നേരിടുന്നത്
രാജ്യസ്നേഹികളിൽ അങ്ങേയറ്റത്തെ പ്രയാസമുണ്ടാക്കുന്ന വിഷയമാണെന്ന് യോഗം വിലയിരുത്തി.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ലോകത്തെ അത്ഭുതപ്പെടുത്തിയ വളർച്ചയും മുന്നേറവും നടത്തിയ രാജ്യത്ത് ഇന്ന് ഭാവി ഇന്ത്യയെ കെട്ടിപടുക്കേണ്ട വിദ്യാർത്ഥികളുടെ പരീക്ഷകളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്നത് രാജ്യത്തിൻ്റെ ഭാവിയെ അപകടപ്പെടുത്തുന്നതിന് തുല്യമാണെന്ന്
യോഗം ചൂണ്ടികാണിച്ചു.പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
എ.കെ.ബാവ ,ലത്തീഫ് മുസ്ല്യാരങ്ങാടി, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തരി, ഷൗക്കത്ത് ഞാറക്കോടൻ,
സുബൈർ വട്ടോളി , ഹുസൈൻ കരിങ്കറ സിറാജ് കണ്ണവം, ഷക്കീർ മണ്ണാർകാട്, ലത്തീഫ് വെള്ളമുണ്ട എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments