
ദോഹ: വാക്കിന്റെയും വരികളുടെയും മാസ്മരിക ലോകത്തേക്ക് കവിതാസ്വാദകരെ ക്ഷണിച്ചുകൊണ്ട് എഫ്.സി.സി (ഫ്രണ്ട്സ് കൾച്ചറൽ സെന്റർ) വായനാക്കൂട്ടം കവിതാസ്വാദന സദസ്സ് സംഘടിപ്പിക്കുന്നു. “ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ...” എന്ന പേരിൽ ഒരുക്കുന്ന കാവ്യസന്ധ്യ ഓഗസ്റ്റ് 1 ശനിയാഴ്ച വൈകീട്ട് 6.30-ന് എഫ്.സി.സി ഹാളിൽ അരങ്ങേറും.പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ സർഗ്ഗാത്മകതയുടെ കുളിർമഴ പെയ്യുന്ന വേദിയിൽ ദോഹയിലെ കവികളും കാവ്യപ്രേമികളും ഒന്നിച്ചുചേരും. കവിതാ അവതരണം, ആഴത്തിലുള്ള ആസ്വാദനം, കാവ്യനിരൂപണം, അക്ഷരസ്നേഹികളുടെ പൊതുചർച്ച എന്നിവയാൽ സമ്പന്നമാകുന്നകവിതസായാഹ്നത്തിലേക്ക് എല്ലാം സാഹിത്യപ്രേമികളെയുംസംഘാടകർ സ്വാഗതം ചെയ്തു.കവിതയുടെ മനോഹര ഭാവങ്ങളും വരികളിലെ വികാരവായ്പുകളും തൊട്ടറിയാനും കവിതയെ പ്രണയിക്കുന്നവർക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ വേദിയായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ
ഷഫീക്ക് അറയ്ക്കൽ







Comments