സമ്പത്ത് കെട്ടിപ്പടുക്കുക എന്നത് ഒരു സാമ്പത്തിക തീരുമാനം എടുക്കുന്നത് കൊണ്ട് മാത്രം നടക്കുന്ന ഒന്നല്ല. മറിച്ച്, ദീര്‍ഘകാല ഫലങ്ങളെ രൂപപ്പെടുത്തുന്ന ചെറുതും എന്നാല്‍ സ്ഥിരവുമായ ശീലങ്ങളുടെ ഫലമാണത്. ഇച്ഛാശക്തിയെ മാത്രം ആശ്രയിക്കുന്നവരേക്കാള്‍, സാമ്പത്തിക തീരുമാനങ്ങള്‍ ലളിതമാക്കുകയും പണകാര്യങ്ങളില്‍ കൃത്യമായ ഒരു സിസ്റ്റം ഉണ്ടാക്കുകയും ചെയ്യുന്നവരാണ് തങ്ങളുടെ ലക്ഷ്യങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നത് എന്ന് ബിഹേവിയറല്‍ ഫിനാന്‍സ് (Behavioural Finance) ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ പ്രതിമാസം കൂടുതല്‍ പണം സമ്പാദിക്കാനുള്ള പ്രായോഗിക വഴികള്‍ എന്തൊക്കെയെന്ന് അറിയാം.....
1. പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുക - പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും ഫലപ്രദമായ ഒരു ശീലം. നിക്ഷേപങ്ങള്‍, വായ്പാ തിരിച്ചടവുകള്‍, സമ്പാദ്യം എന്നിവയ്ക്കായി ഓട്ടോമാറ്റിക് ട്രാന്‍സ്ഫറുകള്‍ സെറ്റ് ചെയ്യുക. നിങ്ങളുടെ ദൈനംദിന ചെലവഴിക്കല്‍ രീതികള്‍ എന്തുതന്നെയായാലും, ഈ രീതിയിലൂടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുടക്കംകൂടാതെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
2. കൃത്യമായ വിലയിരുത്തലുകള്‍ നടത്തുക - പണം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കുന്നത് അത് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ചെലവുകള്‍ കൃത്യസമയത്ത് വിലയിരുത്തുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെലവഴിക്കല്‍ രീതികളെ തിരിച്ചറിയാന്‍ സഹായിക്കും. ജീവിതനിലവാരത്തെ ബാധിക്കാതെ തന്നെ വലിയ പ്രയോജനമില്ലാത്ത ചെലവുകള്‍ ഒഴിവാക്കാന്‍ ഇത് വഴി സാധിക്കും.
3. വരുമാനത്തെ വകയിരുത്തുക (Bucketing) - വരുമാനത്തെ കൃത്യമായ സാമ്പത്തിക വിഭജനങ്ങളായി (Buckets) തിരിക്കുകയാണ് പണം കൈകാര്യം ചെയ്യാനുള്ള പ്രായോഗിക രീതി. അത്യാവശ്യ ചെലവുകള്‍, സമ്പാദ്യവും നിക്ഷേപവും, ലൈഫ്സ്‌റ്റൈല്‍ ചെലവുകള്‍ എന്നിവയ്ക്ക് കൃത്യമായ വിഹിതം മാറ്റിവെക്കണം. ഈ ഘടന സാമ്പത്തിക അച്ചടക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ വര്‍ത്തമാനകാല ജീവിതം ആസ്വദിക്കാനും അവസരം നല്‍കുന്നു.
4. അടിയന്തര നിധി (Emergency Fund) നിര്‍മ്മിക്കുക - സാമ്പത്തിക ഭദ്രതയുടെ അടിത്തറയാണ് എമര്‍ജന്‍സി ഫണ്ട്. 3 മുതല്‍ 6 മാസത്തെ അത്യാവശ്യ ചെലവുകള്‍ക്കായുള്ള പണം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയുന്ന ഒരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്, അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും സാമ്പത്തിക പ്രതിസന്ധികളില്‍ ദീര്‍ഘകാല നിക്ഷേപങ്ങളെ ബാധിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
5. പണപ്പെരുപ്പത്തിന്റെ ആഘാതം മനസ്സിലാക്കുക - ശ്രദ്ധിക്കേണ്ട മറ്റൊരു ശീലമാണ് പണപ്പെരുപ്പത്തിന്റെ ആഘാതം മനസ്സിലാക്കുക എന്നത്. കാലക്രമേണ ജീവിതച്ചെലവ് ഉയരുമ്പോള്‍, വെറുതെയിട്ടിരിക്കുന്ന പണത്തിന്റെ വാങ്ങല്‍ ശേഷി (Purchasing power) കുറയുന്നു. അതിനാല്‍, ദീര്‍ഘകാല സമ്പത്ത് നിലനിര്‍ത്തുന്നതിന് പണപ്പെരുപ്പത്തെ മറികടക്കാന്‍ ശേഷിയുള്ള ആസ്തികളില്‍ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും കൈകോര്‍ത്തു പോകണം. ഇത് ഒരിക്കലും നിക്ഷേപിക്കണോ അതോ ചെലവഴിക്കണോ എന്ന തിരഞ്ഞെടുപ്പാകരുത്, മറിച്ച് ഭാവിയിലെ ചെലവുകള്‍ക്കായി ഇപ്പോള്‍ നിക്ഷേപിക്കുക എന്നതായിരിക്കണം. ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വ്വചിക്കുകയും ഈ ലളിതമായ സാമ്പത്തിക ശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്നത് സമ്പത്ത് വളര്‍ത്താന്‍ മാത്രമല്ല, കൂടുതല്‍ അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കാനും നിങ്ങളെ സഹായിക്കും. മെച്ചപ്പെട്ട സാമ്പത്തിക ശീലങ്ങള്‍ എന്നാല്‍ എല്ലാ അവസരങ്ങളിലും ചെലവ് കുറയ്ക്കുക എന്നതല്ല. മറിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവേകപൂര്‍വ്വമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുക എന്നതാണ്. ഇത് ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉറപ്പ് നല്‍കാന്‍ സഹായിക്കുന്നു.

Comments