തെലുങ്ക് സിനിമയിൽ തനിക്ക് വഴിത്തിരിവായ സൂപ്പർഹിറ്റ് ചിത്രം 'പെല്ലി ചോപ്ലു' റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയായ വേളയിൽ വികാരനിർഭരമായ കുറിപ്പുമായി നടൻ വിജയ് ദേവെകൊണ്ട . 2016 ജൂലൈ 29-ന് പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓർമ്മകളും പഴയ വീഡിയോകളും പങ്കുവെച്ച താരം, തന്നിൽ വിശ്വസിച്ച സംവിധായകൻ തരുൺ ഭാസ്കർ, നിർമ്മാതാക്കൾ, സഹതാരങ്ങൾ എന്നിവരോടുള്ള നന്ദിയും സ്നേഹവും ഹൃദയംഗമമായ കുറിപ്പിലൂടെ അറിയിച്ചു.
തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു താരം ദീർഘമായ കുറിപ്പ് പങ്കുവെച്ചത്.'10 വർഷങ്ങൾ. 10 വർഷം മുമ്പ് നമ്മൾ തിയേറ്ററുകളിൽ കണ്ടുമുട്ടിയതിനെക്കുറിച്ച് വായിക്കുമ്പോൾ എന്തോ ഒരു വല്ലാത്ത വിചിത്രമായ അനുഭൂതിയാണ്. നമ്മൾ ഒരുമിച്ച് ചിരിക്കുകയും പ്രണയിക്കുകയും ഇന്നുവരെ നമ്മെ ഒന്നിപ്പിച്ച് നിർത്തുന്ന ഒരു ബന്ധം രൂപപ്പെടുകയും ചെയ്തു. അന്നത്തെ ആ ദിവസം, പിന്നീട് സംഭവിച്ച മറ്റേതിനേക്കാളും ഉപരിയായി എന്റെ ചെറുപ്പകാലത്ത് എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. അതൊരു യുവത്വത്തിന്റെ സ്വതന്ത്രവും വിമതവുമായ മനസ്സിന് അംഗീകാരവും ശക്തിയും നൽകി... സ്വപ്നം കാണാനോ വിശ്വസിക്കാനോ അവൻ ഒരു വിഡ്ഢിയല്ല എന്ന് അത് തെളിയിച്ചു' - വിജയ് ദേവരകൊണ്ട കുറിച്ചു.
സംവിധായകനും എഴുത്തുകാരനുമായ തരുൺ ഭാസ്കറിനോടുള്ള സ്നേഹവും കടപ്പാടും കുറിപ്പിൽ താരം പ്രത്യേകം എടുത്തുപറഞ്ഞു. കൂടാതെ സഹതാരങ്ങളായ റിതു വർമ്മ, പ്രിയദർശി, സംഗീത സംവിധായകൻ വിവേക് സാഗർ തുടങ്ങിയ മുഴുവൻ ടീം അംഗങ്ങൾക്കും, തങ്ങളെ കൈവിടാതെ ഒപ്പം നിന്ന നിർമ്മാതാക്കളായ രാജ് കന്ദുകുരി, യാഷ് എന്നിവർക്കും വിജയ് നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ താരം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയെങ്കിലും, 'പെല്ലി ചോപ്ലു' ഇന്നും തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്നുണ്ടെന്ന് വിജയ് വ്യക്തമാക്കുന്നു. ഒരു 'സ്വതന്ത്രനായ, വിമതനായ ചെറുപ്പക്കാരനിൽ' നിന്ന് വലിയ ഉത്തരവാദിത്തങ്ങൾ ചുമലിലേറുന്ന ഒരാളിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് ഓർത്തെടുത്ത താരം, വിജയത്തിന്റെ മറ്റ് അളവുകോലുകളേക്കാൾ കേവലം അഭിമാനവും ഹൃദയം കൊണ്ട് മാത്രം പുതിയ പ്രൊജക്റ്റുകൾ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി.
അതേസമയം കീർത്തി സുരേഷ് നായികയാകുന്ന രവി കിരൺ കോളയുടെ 'റൗഡി ജനാർദന'യിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, രാഹുല് സാംകൃത്യന്റെ 'രണബാലി' എന്ന ചിത്രത്തിലും ഭാര്യ രശ്മിക മന്ദാനയോടൊപ്പവും താരം അഭിനയിക്കുന്നുണ്ട്.

Comments