മുംബൈ: സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ ഉദ്ധവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’ സന്ദർശിക്കും. ഉദ്ധവ് താക്കറെ ഫോണിലൂടെയാണ് ദിപ്കെയെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച ദിപ്കെ ഉറപ്പായും എത്തുമെന്ന് മറുപടിയും നൽകി.
ഡൽഹി ജന്തർമന്തറിലെ സമരത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ദിപ്കെയുമായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ശിവസേന (യുബിടി) നേതാവ് ചന്ദ്രകാന്ത് ഖൈറെ കഴിഞ്ഞ ദിവസം ബജാജ് നഗറിലുള്ള ദിപ്കെയുടെ വസതി സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിലാണ് ഖൈറെ, ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ച് ദിപ്കെയുമായി സംസാരിക്കാൻ അവസരമൊരുക്കിയത്.
ദിപ്കെയുടെ മാതാവും ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിപ്കെയ്ക്ക് വിവാഹാലോചനകൾ വരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചും സംഭാഷണത്തിൽ പരാമർശിച്ചതായി റിപ്പോർട്ടുകളുണ്ട്.
വിജയകരമായ സമരത്തിന് ദിപ്കെയെ അഭിനന്ദിച്ച താക്കറെ, അദ്ദേഹത്തിന്റെ മാതാപിതാക്കളോടും സംസാരിച്ചു. ദിപ്കെയുടെ ആരോഗ്യത്തെക്കുറിച്ചും വിശേഷങ്ങൾ തിരക്കിയ താക്കറെ, അദ്ദേഹത്തെ മുംബൈയിലെ 'മാതോശ്രീ'യിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചു. ക്ഷണത്തിന് മറുപടിയായി, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളെയും കാണാൻ താൻ തയ്യാറാണെന്നും മാതോശ്രീ സന്ദർശിക്കുമെന്നും ദിപ്കെ വ്യക്തമാക്കി. എല്ലാ നേതാക്കളെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും തീർച്ചയായും മാതോശ്രീ സന്ദർശിക്കുമെന്നും ദിപ്കെ പറഞ്ഞു.

Comments