ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായ അജിന്‍ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇക്കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ലോകം താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായ രഹാനെ അരങ്ങൊഴിയുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കത് വലിയ സങ്കടമാണുണ്ടാക്കുന്നത്. വിദേശ പിച്ചുകളില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായി രഹാനെ പെട്ടെന്നുതന്നെയാണ് മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് 37 കാരനായ താരം തന്റെ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
ഇപ്പോഴിതാ വൈകാരികമായ ഒരു പോസ്റ്റിലൂടെ ക്രിക്കറ്റ് മൈതാനിയിലെ തന്റെ സുഹൃത്തിന് ആശംസകള്‍ പങ്കിടുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. തന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പാര്ട്ട്ണറെന്നാണ് രഹാനെയെ കോലി വിശേഷിപ്പിച്ചത്.
‘‘ജിങ്ക്സ്, നിങ്ങളുടെ മഹത്തായ കരിയറിന് എന്ന് എല്ലാ അഭിനന്ദനങ്ങളും. നിന്റെ ഈ ക്രിക്കറ്റ് നിനക്ക് ഏറെ അഭിമാനിക്കാം. ഇന്ത്യൻ ക്രിക്കറ്റിനായി അത്ഭുതങ്ങൾ നീ സൃഷ്ടിച്ചിട്ടുണ്ട്. സ്ലിപ്പിലെ ഏറ്റവും വിശ്വസനീയമായ കൈകൾ, കൂടാതെ ടെസ്റ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പാർട്ണർ. ഇനി മുന്നോട്ടുള്ള നിന്റെ ജീവിതത്തിന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു...’’ എന്നാണ് രെഹാനെയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് വിരാട് കുറിച്ചത്. മൂന്നു വര്‍ഷത്തിലേറെ വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു രഹാനെ. 2020-21 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയ സമ്മര്‍ദ്ദഘട്ടത്തില്‍ ടീമിന്റെ നായകത്വം ഏറ്റെടുത്ത രഹാനെയ്ക്ക് ഇന്ത്യയെ 2-1 എന്ന ചരിത്ര വിജയത്തിലേക്ക് നയിക്കാനും കഴിഞ്ഞു. വിരാടിനെക്കൂടാതെ സച്ചിന് ടെണ്ടുല്‍ക്കര്‍ ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ മുന്‍സഹതാരങ്ങളും രഹാനെയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ശാന്തത കൈവിടാത്ത പ്രകടനമാണ് രഹാനെയെ വ്യത്യസ്തനാക്കിയതെന്നും ടീമിന് ധൈര്യത്തോടെ കളിക്കാനുള്ള ആത്മവിശ്വാസം നൽകുന്നത് പലപ്പോഴും ആ ശാന്തതയാണെന്നും ക്രിക്കറ്റ് ഇതിഹാസം എക്സിൽ കുറിച്ചു.
ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളുമാണ് രെഹാനെ കളിച്ചിട്ടുള്ളത്. രഹാനെ ഈ വര്‍ഷം നടന്ന ഐപിഎല്ലിലും കളത്തിലിറങ്ങിയിരുന്നു. തന്റെ ഈ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിനാണ് ക്രിക്കറ്റ് താരം വിരാമമിട്ടത്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 31 പന്തില്‍ 69 റണ്‍സ് അടിച്ചെടുത്താണ് രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ, രാജ്യാന്തര കരിയറിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങുകയാണെന്നാണ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയത്. വിടവാങ്ങല്‍ സംസാരത്തില്‍ രഹാനെ പറഞ്ഞത്, ‘‘ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോവുകയും വേണം. എന്റെ ബാറ്റിംഗില്‍ ഞാന്‍ എപ്പോഴും സമയക്രമത്തെയും അതിന്റെ പ്രാധാന്യത്തെയും ബഹുമാനിച്ചിട്ടുണ്ട്. ഇന്ന്, എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കൃത്യമായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു...’’ എന്നാണ്.
രഹാനെയുടെ വിരമിക്കലിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരു സുവർണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. 2020-21 കാലത്തെ ചരിത്രപ്രസിദ്ധമായ ബോർഡർ-ഗവാസ്കർ ട്രോഫി വിജയത്തിൽ രഹാനെ നൽകിയ ശാന്തമായ നേതൃത്വം ആരാധകർ ഇന്നും ആവേശത്തോടെയാണ് ഓർക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ അയ്യായിരത്തിലധികം റൺസ് നേടിയാണ് രഹാനെ പടിയിറങ്ങുന്നത്.

Comments