More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവതിക്ക്‌ ജീവപര്യന്തം

Authored by Web Desk | Last updated: 01 Aug 2026, 6:26 AM | 1 min read

Print
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ 
കേസില്‍ ബന്ധുവായ
യുവതിക്ക്‌ ജീവപര്യന്തം
ആലപ്പുഴ: സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ റിട്ട. അധ്യാപികയെ അരുംകൊല ചെയ്‌ത കേസില്‍ ബന്ധുവായ യുവതിക്ക്‌ ജീവപര്യന്തം തടവ്‌. ആലപ്പുഴ തുമ്പോളി ആലക്കാട്ടുശേരില്‍ ഏലിയാമ്മ (ചിന്നമ്മ-80) യെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ അയല്‍വാസിയും ബന്ധുവുമായ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ഡ്‌ മാഞ്ഞാലിക്കാട്‌ ഫ്രില്ലി ഫ്രാന്‍സിസിനെ (39) യാണ്‌ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (മൂന്ന്‌) ജഡ്‌ജി എം. ഷുഹൈബ്‌ ശിക്ഷിച്ചത്‌. ജീവപര്യന്തം കഠിനതടവിനു പുറമേ വിവിധ വകുപ്പുകളിലായി അധിക തടവും 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്‌.
ഐ.പി.സി 302-ാം വകുപ്പ്‌ പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും, 392-ാം വകുപ്പ്‌ പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 447-ാം വകുപ്പ്‌ പ്രകാരം 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 454 പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും എന്നങ്ങനെയാണു ശിക്ഷ. സാക്ഷികളില്ലാത്ത കേസില്‍ ആസൂത്രിതമായി യുവതി നടത്തിയ കൊലപാതകം ശാസ്‌ത്രീയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ തെളിയിച്ചതിന്‌ അന്വേഷണസംഘത്തെ കോടതി പ്രശംസിച്ചു.
2010 ഓഗസ്‌റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കനേഡിയന്‍ പൗരത്വമുള്ള ഏലിയാമ്മയുടെ നാലു മക്കളും ഭര്‍ത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയുമാണ്‌ തുമ്പോളിയിലെ വീട്ടിലുണ്ടായിരുന്നത്‌. ജോലിക്കാരി വീട്ടില്‍പോയ സമയം അയല്‍വാസിയായ ഫ്രില്ലി വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. മുഖത്ത്‌ മുളകുപൊടി വിതറി പിന്നില്‍നിന്ന്‌ തള്ളി താഴെയിട്ടശേഷം മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച്‌ കൈത്തണ്ടയും കഴുത്തും മുറിച്ചായിരുന്നു കൊലപാതകം.
തുടര്‍ന്ന്‌ ഏലിയാമ്മയുടെ സ്വര്‍ണവളകളും മാലയും മോഷ്‌ടിച്ചു. മരിച്ചെന്ന്‌ ഉറപ്പുവരുത്തിയശേഷമാണ്‌ ഫ്രില്ലി സ്‌ഥലത്തുനിന്നു മടങ്ങിയത്‌. കവര്‍ന്നെടുത്ത എട്ടു പവനോളം സ്വര്‍ണാഭരണങ്ങള്‍ പാതിരപ്പള്ളിയിലെ സ്വകാര്യസ്‌ഥാപനത്തില്‍ ഇവര്‍ പണയപ്പെടുത്തി. കൊല നടത്തുമ്പോള്‍ പ്രതിക്ക്‌ 23 വയസേ ഉണ്ടായിരുന്നുള്ളു. അന്ന്‌ രണ്ടു കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായിരുന്നു.
ഏലിയാമ്മയുടെ വീട്ടില്‍ തമിഴ്‌ നാടോടിസംഘത്തെ കണ്ടതായി കൃത്യത്തിനുശേഷം ഫ്രില്ലി പോലീസിന്‌ വ്യാജമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാടോടികളെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നു തെളിഞ്ഞു. ഇതിനിടെ ഫ്രില്ലി പോലീസ്‌ നിരീക്ഷണത്തിലാകുകയും 22 ദിവസത്തിനുശേഷം പിടിയിലാകുകയുമായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ്‌ പ്രതി കുറ്റം സമ്മതിച്ചത്‌.
അന്നത്തെ ആലപ്പുഴ നോര്‍ത്ത്‌ സി.ഐയും നിലവില്‍ എറണാകുളം വിജിലന്‍സ്‌ ഡിവൈ.എസ്‌.പിയുമായ കെ.എ. തോമസാണ്‌ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എന്‍.ബി. ശാരി ഹാജരായി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

മുഖവും തലയും തകർത്ത നിലയിൽ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം  നാലുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി 16 വയസ്സുകാരനടക്കം നാലുപേര്‍ പിടിയില്‍

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!

കാമുകനിൽ നിന്ന് അകറ്റിയതിന് 37-കാരി ഭർത്താവിനെ ബോധം കെടുത്തി, സാരികൊണ്ട് ശ്വാസം‌മുട്ടിച്ച് കൊന്നു!

Comments