പിലിഭിത്: യുപിയിലെ പിലിഭിത്തിൽ കാമുകനിൽ നിന്ന് അകറ്റിയ ദേഷ്യം തീർക്കാൻ ഭാര്യ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അയൽവാസിയായ കാമുകനിൽ നിന്ന് വേർപെടുത്തിയതാണ് കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു. ഉറക്കഗുളിക കലർത്തിയ ശീതളപാനീയം നൽകി ഭർത്താവിനെയും കുടുംബാംഗങ്ങളെയും മയക്കിക്കിടത്തിയ ശേഷം ഭർത്താവിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 37 കാരിയായ മംമ്ത എന്ന സ്ത്രീ അറസ്റ്റിലായതായി പോലീസ് ശനിയാഴ്ച അറിയിച്ചു.
പ്രതിയായ മംമ്ത ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഉമാശങ്കർ (42) എന്നയാളാണ് കൊല്ലപ്പെട്ടത്. 20 വർഷം മുമ്പ് മംമ്തയെ വിവാഹം കഴിച്ച ഇവർക്ക് 18 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളുമുണ്ട്.ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മംമ്ത രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസും 50-ലധികം നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ, നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീടിന് ഏകദേശം 300 മീറ്റർ അകലെയുള്ള വയലിൽ ഒളിച്ചിരിക്കുകയായിരുന്ന അവരെ പിടികൂടി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികളുടെ മകൾ ഒരു ശബ്ദം കേട്ട് ഉണർന്ന് സഹോദരനെ വിളിച്ചുണർത്തി. തുടർന്ന് കുട്ടികൾ നോക്കിയപ്പോൾ പിതാവ് കഴുത്തിൽ സാരി കുരുങ്ങിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്. അമ്മയാണ് അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊന്നതെന്ന് അവർ സംശയിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മംമ്ത വീട്ടിൽ ശീതളപാനീയം വാങ്ങി വരികയും അതിൽ ഉറക്കഗുളികകൾ കലർത്തി തങ്ങൾക്ക് നൽകുകയും ചെയ്തതായി മകൾ പോലീസിനോട് പറഞ്ഞു. തുടർന്ന് കുട്ടികൾ താഴെ കിടന്നുറങ്ങുമ്പോൾ മംമ്ത ഉമാശങ്കറുമായി മുകളിലെ നിലയിലേക്ക് പോയെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
2024 ഫെബ്രുവരിയിൽ ഉമാശങ്കർ ജോലിക്കായി ഗുജറാത്തിലേക്ക് പോയ സമയത്ത്, അയൽവാസിയായ നകുൽ ഭാവേഷ് (38) എന്നയാളുമായി മംമ്ത ബന്ധത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇതുമൂലം ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.

Comments