വടകര: അധ്യാപികമാര്‍ പിടിയിലായ എം.ഡി.എം.എ കേസില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരള) അഡീഷണല്‍ സ്റ്റേറ്റ് പ്ര?ജക്ട് ഡയറക്ടര്‍ എം.കെ. ഷൈന്മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിക്കാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി. പേരാമ്പ്ര ബി.ആര്.സിയിലും സമീപ ബി.ആര്.സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിക്കുള്ള നിര്‍ദേശം.
പേരാമ്പ്ര ബി.ആര്.സിയിലെ സ്പെഷലിസ്റ്റ് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, ട്രെയിനര്‍ നീഷ്മ എന്നിവരാണ് ലഹരിക്കേസില്‍ റിമാന്‍ഡിലായത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവര്‍ തയാറായിട്ടില്ലെങ്കിലും ഇവരുമായി ബന്ധമുള്ള ഇരിട്ടിയിലെ ജിജില്‍ കുര്യാക്കോസ് പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസിലുള്‍പ്പെട്ടവര്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്കു മാത്രം നൂറിലേറെപ്പേരാണു പണം അയച്ചിട്ടുള്ളത്.
മയക്കുമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായതിനെ വലിയ ആശങ്കയോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇതിനായി അധ്യാപികമാരെയും ഡെലിവറി ബോയ് ജിജിന് കുര്യാക്കോസിനെയും വിട്ടുകിട്ടാന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
പ്രതികളായ അധ്യാപികമാര്‍ ഉറ്റ സുഹൃത്തുക്കളാണ്. നീഷ്മയുടെ വീട്ടില്‍ പല തവണ മുന്നുപേരെയും ഒരുമിച്ചു കണ്ടതായി നാട്ടുകാര്‍ പറയുന്നു. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ ഇവരുടെ അക്കൗണ്ടിലൂടെ നടന്നിട്ടുണ്ട്. പണം ലഭിച്ചയാളെക്കുറിച്ചു വിവരം ലഭിച്ചതായാണു സൂചന. അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരം, രണ്ടായിരം എന്നിങ്ങനെ കൈമാറിയ ഇടപാടുകള്‍ നൂറുകണക്കിനുണ്ട്. ഇത് ലഹരിമരുന്നിന്റെ ആവശ്യക്കാര്‍ അയച്ചതാണെന്നാണ് അനുമാനം. ലഹരി ഉപഭോക്താക്കളായ നിരവധി പേരടങ്ങുന്ന വന്‍ശൃംഖല ഇതിനു പിന്നിലുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. ഉപഭോക്താക്കളെ ലഹരിവില്‍പ്പനയുടെ കാരിയര്മാരാക്കിക്കൊണ്ട് യഥാര്‍ഥ പ്രതികള്‍ കാണാമറയത്താണ്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണു പോലീസ്.

Comments