കൊൽക്കത്ത: രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തിയെന്ന സംശയത്തിൽ ജാർഖണ്ഡ് സ്വദേശിനിയെ പശ്ചിമ ബംഗാൾ പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികളെ നിരീക്ഷിക്കാനും രാഷ്ട്രീയ നേതാക്കളുമായി അടുപ്പം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ഇവരെ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹമീം മൊണ്ടാലിന്റെ കൂട്ടാളിയായ അർപിത സർക്കാറാണ് അറസ്റ്റിലായത്.ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ വെച്ചാണ് വെള്ളിയാഴ്ച അർപിതയെ പിടികൂടിയത്. തുടർന്ന് ഇവരെ ബംഗാളിലെ ബർധമാനിലേക്ക് മാറ്റി. ബർധമാനിൽ വെച്ച് വ്യാഴാഴ്ചയാണ് ഹമീം മൊണ്ടാലിനെ എസ്ടിഎഫ് അറസ്റ്റ് ചെയ്തത്.
ഭീകരവാദ ബന്ധവും ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഐഎസ്ഐ പിന്തുണയുള്ള നെറ്റ്വർക്കിന്റെ ഭാഗമാണ് മൊണ്ടാൽ എന്നാണ് പൊലീസിന്റെ നിഗമനം. വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Comments