തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വീടും കൃഷിയും ജീവനോപാധിയും നഷ്ടമായവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മഴക്കെടുതിയുടെ സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി തുടർച്ചയായി ആശയവിനിമയം നടത്തുന്നതായും അറിയിച്ചു.
വൈകിട്ട് ആറുമണി വരെ ആറു മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറു പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Comments