ഫ്ലോറിഡ; നേഥൻ തോമസ് കുറിച്ച ചരിത്രം തിരുത്താൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എത്ര വർഷം കാത്തിരിക്കേണ്ടിവരും? 306 വർഷം പഴക്കമുള്ള ഗിന്നസ് ലോക റിക്കോർഡ് പഴങ്കഥയാക്കി നേഥൻ തോമസ് എന്ന 18 കാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ എന്ന പദവി സ്വന്തമാക്കി.
19 വയസ്സിൽ പ്രൊഫസറായി ചരിത്രമെഴുതിയ സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ കോളിൻ മക്ലോറിന്റെ 306 വർഷം നിലനിന്ന് ഗിന്നസ് റെക്കോർഡാണ് തകർന്നത്. പത്താം വയസ്സിൽ മിയാമി ഡേഡ് കോളേജിൽ ചേർന്ന നേഥൻ, 14 വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2023 ഓഗസ്റ്റിൽ താൻ പഠിച്ച കോളേജിൽ തന്നെ ഫാക്കൽറ്റി അംഗമായി അദ്ദേഹം അധ്യാപന ജീവിതം ആരംഭിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ‘സി പ്രോഗ്രാമിംഗ്’ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്.
തന്റെ പ്രായത്തേക്കാൾ പഠനത്തോടുള്ള അഭിനിവേശത്തിനാണ് നേഥൻ പ്രാധാന്യം നൽകുന്നത്. എൻജിനീയറിങ് പശ്ചാത്തലത്തോടൊപ്പം ശാസ്ത്ര-സാങ്കേതിക രംഗത്തെ നാവീകരണങ്ങൾ സംരക്ഷിക്കുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജ്യൂറിസ് ഡോക്ടർ ബിരുദവും അദ്ദേഹം നേടുന്നുണ്ട്. 2028-ൽ ഇത് പൂർത്തിയാകും. അസാധാരണമായ അക്കാദമിക് നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള യുവാക്കൾക്ക് പ്രചോദനമായിരിക്കുകയാണ് നേഥൻ തോമസ്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറാവുക എന്നത് വലിയൊരു നേട്ടമാണെങ്കിലും, ജിജ്ഞാസയുടെയും കഠിനാധ്വാനത്തിന്റെയും ആജീവനാന്ത പഠനത്തിന്റെയും യഥാർത്ഥ മൂല്യമാണ് നേഥന്റെ ജീവിതകഥ വ്യക്തമാക്കുന്നത്.പ്രായമല്ല, ആത്മവിശ്വാസവും സ്ഥിരോത്സാഹവുമാണ് ഒരാളുടെ കഴിവിനെ നിർണ്ണയിക്കുന്നത് എന്ന് ഈ യാത്ര തെളിയിക്കുന്നു.
1955-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചതുമുതൽ കോളിൻ മക്ലോറിന്റെ ചരിത്രനേട്ടം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments