കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളും മുൻകരുതലുകളും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എല്ലാ ഡി.എം.ഒമാരുടെയും ഡി.പി.എംമാരുടെയും അടിയന്തര യോഗം വിളിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ഡി.എം.ഒമാരും പൂർണ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ആരോഗ്യസൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യപ്രവർത്തകരെയും ആംബുലൻസുകളെയും ഏത് സമയത്തും സേവനത്തിനായി സജ്ജമാക്കി നിർത്താനും നിർദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത അടിയന്തര ആവശ്യങ്ങൾ ഒഴികെ ദീർഘകാല അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments