തിരുവനന്തപുരം/കൊച്ചി: സംസ്‌ഥാനത്ത് അതിതീവ്രമഴയുടെ സാധ്യത മുന്നിലുണ്ടായിട്ടും മുന്നറിയിപ്പ് നല്‍കുന്നതിലും ദുരന്തനിവാരണമുന്നൊരുക്കങ്ങളിലും ഗുരുതരപാളിച്ച. ഏറ്റവും കൂടുതല്‍ മഴപെയ്‌ത പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ രാവിലെവരെ ഓറഞ്ച് അലെര്‍ട്ട് മാത്രമാണുണ്ടായിരുന്നത്.
ദുരന്തങ്ങള്‍ പതിവായ മലയോരമേഖലകളില്‍പ്പോലും മുന്‍കരുതലുകളുണ്ടായില്ലെന്ന വിമര്‍ശനം ശക്‌തമാണ്. 24 മണിക്കൂറിനിടെ പത്തനംതിട്ടയിലെ ളാഹയില്‍ 25 സെന്റിമീറ്ററും ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളില്‍ 21 സെന്റിമീറ്റര്‍ വീതവും മഴപെയ്‌തു. ഇത് റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കാവുന്ന അതിതീവ്രമഴയുടെ തോതാണ്. എന്നാല്‍, 31-ന് രാത്രി ഒമ്പതുവരെ കാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ സംസ്‌ഥാനത്തെവിടെയും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. രാത്രി 10-നും ഓറഞ്ച് അലെര്‍ട്ടായിരുന്നു. അതിതീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നു കാലാവസ്‌ഥാവകുപ്പ് 31-ന് രാത്രി 11.15-നാണ് മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ടയും ഇടുക്കിയും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത് ഇന്നലെ രാവിലെ ഏഴിനാണ്. അപ്പോഴേക്കു പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നു.
ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചാല്‍ത്തന്നെ അടിയന്തരനടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും 2018-ലെ പ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട, റാന്നിയിലും ഉള്‍പ്പെടെ ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചില്ല. ഇടുക്കിയിലെ തൊടുപുഴ കുടയത്തൂരില്‍ ദേശീയ ദുരന്തപ്രതികരണസേന (എന്‍.ഡി.ആര്‍.എഫ്) വേഗത്തില്‍ എത്തിയെങ്കിലും കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ സമയബന്ധിതമായി എത്താന്‍ കഴിഞ്ഞില്ല. പത്തനംതിട്ടയില്‍ എത്തിയപ്പോഴേക്കു സ്‌ഥിതി ഗുരുതരമായിരുന്നു.
വിവിധ സ്വകാര്യ കാലാവസ്‌ഥാപഠന ഏജന്‍സികള്‍ 31-ന് രാത്രിതന്നെ മധ്യകേരളത്തിന്റെ കിഴക്കന്‍ മലയോരമേഖലകളില്‍ അതിതീവ്രമഴ സാധ്യത പ്രവചിച്ചിരുന്നു. എന്നിട്ടും മുന്‍കൂര്‍ നടപടിയെടുക്കുന്നതില്‍ കാലാവസ്‌ഥാവകുപ്പിനും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്‌ച സംഭവിച്ചെന്നാണ് ആരോപണം. പമ്പ കരകവിഞ്ഞ് വെള്ളപ്പൊക്കസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നു വിമര്‍ശനമുണ്ട്.
മിന്നല്‍പ്രളയം, മലയിടിച്ചില്‍
2018-ലെ പ്രളയത്തിനു മുമ്പും മഴമുന്നറിയിപ്പ് പാളിയിരുന്നു. സമാനസാഹചര്യമാണ് ഇപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടത്. വിവിധ ജില്ലകളില്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. മിന്നല്‍പ്രളയവും മലയിടിച്ചിലും ആവര്‍ത്തിച്ചു.
കാലവര്‍ഷമേഘങ്ങളുടെ ഘടന മാറി 5-10 മണിക്കൂറിനിടെ 200 മില്ലീമീറ്റര്‍ വരെ മഴപെയ്യുന്ന സ്‌ഥിതിവിശേഷമാണ് മിന്നല്‍പ്രളയത്തിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നത്. വാഗമണ്‍ (314. 30 മി.മീ), പാതാമ്പുഴ (179.4 മി.മീ), മേച്ചല്‍ (218.20 മി.മീ) മേഖലകളില്‍ അതിതീവ്രമഴയാണ് പെയ്‌തത്.

Comments