More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മഴ ഇന്നും കനക്കും; പിന്നെ കുറയും; 62 ദിവസത്തിനുശേഷം തനിസ്വരൂപം കാട്ടി കാലവര്‍ഷം

Authored by ബൈജു ഭാസി | Last updated: 01 Aug 2026, 11:27 PM | 1 min read

Print

ഇന്നുകൂടി ശക്‌തിയോടെ മഴ തുടരും. പിന്നീട്‌ ശമിക്കും. ഓഗസ്‌റ്റ്‌ പാതിവരെ ഇടവിട്ട്‌ ശക്‌തിയായ മഴയ്‌ക്കു സാധ്യതയുണ്ട്‌. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലയളവിലെ ശരിയായ കാലാവസ്‌ഥാ ഘടകങ്ങള്‍ ഇപ്പോഴാണ്‌ ഒത്തുവന്നതെന്നു ഗവേഷകര്‍ വ്യക്‌തമാക്കുന്നു.

മഴ ഇന്നും കനക്കും; പിന്നെ കുറയും; 62 ദിവസത്തിനുശേഷം തനിസ്വരൂപം കാട്ടി കാലവര്‍ഷം
കൊച്ചി: തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച്‌ 62 ദിവസം പിന്നിട്ടപ്പോള്‍ സംസ്‌ഥാനത്ത്‌ മഴക്കെടുതി. ശക്‌തമായ കൂമ്പാരമേഘങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ പെയ്‌തിറങ്ങി. അതോടെ താഴ്‌ന്ന മേഖലകള്‍ വെള്ളത്തിലായി. വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇന്നുകൂടി ശക്‌തിയോടെ മഴ തുടരും. പിന്നീട്‌ ശമിക്കും. ഓഗസ്‌റ്റ്‌ പാതിവരെ ഇടവിട്ട്‌ ശക്‌തിയായ മഴയ്‌ക്കു സാധ്യതയുണ്ട്‌.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലയളവിലെ ശരിയായ കാലാവസ്‌ഥാ ഘടകങ്ങള്‍ ഇപ്പോഴാണ്‌ ഒത്തുവന്നതെന്നു ഗവേഷകര്‍ വ്യക്‌തമാക്കുന്നു. രാജസ്‌ഥാനു മുകളില്‍ ന്യൂനമര്‍ദവും മധ്യേന്ത്യയില്‍ മണ്‍സൂണ്‍ മഴപ്പാത്തിയും സജീവമാണിപ്പോള്‍. ഒപ്പം പശ്‌ചിമതീരത്ത്‌ ന്യൂനമര്‍ദ പാത്തിയും പസഫിക്കില്‍ ടൈഫൂണുകളും ഒത്തുവന്നപ്പോള്‍ കാലവര്‍ഷം തിമിര്‍ത്തു.

ഇന്നലെ അറബിക്കടലിലും മഴ തിമിര്‍ത്തു. ഈ കടല്‍മഴപ്പെയ്‌ത്തിനു പിന്നില്‍ കോണ്‍വെക്‌ടീവ്‌ ക്ലൗഡ്‌ പ്രതിഭാസമായിരുന്നു. കേരളത്തിന്റെ തീരപ്രദേശത്ത്‌ കടലില്‍ രൂപമെടുത്ത ഈ മഴമേഘക്കൂട്ടങ്ങളുടെ ഒരുഭാഗം കരയിലേക്കു തള്ളിക്കയറിയെന്നും ഗവേഷകര്‍ പറയുന്നു. കാറ്റ്‌ ശക്‌തമല്ലാത്തതിനാല്‍ കരയിലേക്ക്‌ വലിയതോതില്‍ വന്നില്ല. ഈ മേഘങ്ങളുടെ ഭൂരിഭാഗവും കടലില്‍ പെയ്‌തൊഴിയുകയും ചെയ്‌തു. ശേഷിച്ച മേഘക്കൂട്ടങ്ങള്‍ വടക്കോട്ട്‌ ദിശമാറി. തുടര്‍ന്ന്‌ വടക്കന്‍ കേരളത്തിലെ തീരമേഖലകളില്‍ ഇന്നലെ മഴ ശക്‌തമായി.

ശബരിമല യാത്ര ഒഴിവാക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌

അതിതീവ്രമഴയും പമ്പയില്‍ വെള്ളപ്പൊക്കവും ഉണ്ടായ പശ്‌ചാത്തലത്തില്‍ ശബരിമലയാത്ര ഒഴിവാക്കണമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. നിറപുത്തരി ചടങ്ങുകള്‍ക്കായി നട തുറക്കുന്ന ഇന്നും നാളെയും ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്‌തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ്‌ നിര്‍ദേശം. ചിങ്ങമാസ പൂജകള്‍ക്കായി 16 മുതല്‍ 21 വരെയും ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി 24 മുതല്‍ 28 വരെയും ശബരിമല നട തുറക്കുന്നുണ്ട്‌. ദര്‍ശനത്തിനായി ഭക്‌തര്‍ക്ക്‌ ഈ സമയം തെരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ്‌ അറിയിച്ചു.

സെറ്റ്‌ പരീക്ഷ മാറ്റിവച്ചു

കനത്ത മഴയെത്തുടര്‍ന്ന്‌ ഇന്ന്‌ നടത്താനിരുന്ന സ്‌റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്‌റ്റ്‌ (സെറ്റ്‌) പരീക്ഷ മാറ്റിവച്ചതായി എല്‍.ബി.എസ്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട്‌ പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ എല്‍.ബി.എസ്‌. വെബ്‌സൈറ്റ്‌ നിരന്തരം ശ്രദ്ധിക്കണമെന്നും എല്‍.ബി.എസിന്റെ ഔദ്യോഗിക സൈറ്റില്‍ പറയുന്നു.

ബൈജു ഭാസി

Tags

  • latest news

About Author:

Author photo

ബൈജു ഭാസി

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം, സർക്കാർ സഹായം ലഭിക്കുന്നില്ല: പരാതിയുമായി കോൺഗ്രസ് നേതാവ്

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 പേർക്ക് പരിക്ക്, സുരക്ഷിതമായി ലാൻഡ് ചെയ്തു

photo-facebook

അലേര്‍ട്ട് നല്‍കേണ്ടത് കാലാവസ്ഥ വകുപ്പാണ് സര്‍ക്കാര്‍ അല്ല'; തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ

photo-facebook

കോട്ടയത്ത് ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ നോക്കി; വെള്ളക്കെട്ടിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

തൃഷ പരാമർശം; ഉദയനിധി സ്റ്റാലിൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി; കസ്റ്റഡിയിൽ 4 മണിക്കൂർ

Comments