തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയെ്ക്കടുത്ത ഹെലികോപ്റ്ററില്‍ ചികിത്സയിലുള്ള ഭാര്യാപിതാവിനെ സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ശക്തമായ രാഷ്ട്രീയ ആക്രമണവുമായി സി.പി.എം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വ്യക്തിഗത ആവശ്യത്തിനായി പൊതുഖജനാവിന്റെ പണം ഉപയോഗിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം, സുരക്ഷാ ആവശ്യങ്ങളും യാത്രാസമയ ലാഭവും മുന്‍നിര്‍ത്തിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന് ഭരണപക്ഷത്തിന്റെ വിശദീകരണം.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ക്ലബ് ഹെലിപാഡില്‍നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ കോപ്റ്റര്‍ ഇറക്കാനായില്ല. അതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. ആശുപത്രി സന്ദര്‍ശനം നടന്നതുമില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയെ്ക്കടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതാണ് വിവാദത്തിനിയാക്കിയത്.
മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടകയെ്ക്കടുത്തതിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച നേതാവായിരുന്നു വി.ഡി. സതീശനെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. അന്ന് 'ധൂര്‍ത്ത്' എന്ന് വിശേഷിപ്പിച്ച നടപടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ആവര്‍ത്തിക്കുന്നതെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ പ്രധാനമായും അവയവദാന ദൗത്യങ്ങള്‍, എയര്‍ ആംബുലന്‍സ് സേവനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നതെന്നും സി.പി.എം ഓര്‍മിപ്പിക്കുന്നു.
എന്നാല്‍, മുഖ്യമന്ത്രി ശനി, ഞായര്‍ ദിവസങ്ങളില്‍ പതിവായി കൊച്ചി കേന്ദ്രീകരിച്ച് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും പ്രതിമാസ വാടക നല്കി കരാറെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിക്കാതെ കിടത്തുന്നതാണ് ഖജനാവിന് കൂടുതല്‍ നഷ്ടമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി റോഡ് മാര്‍ഗമോ ട്രെയിനിലോ യാത്ര ചെയ്താല്‍ വിപുലമായ സുരക്ഷാ സന്നാഹങ്ങള്‍, ഗതാഗത നിയന്ത്രണം, പോലീസ് വിന്യാസം എന്നിവയ്ക്കായി കൂടുതല്‍ പൊതുചെലവ് വരുമെന്നും ഭരണപക്ഷം വിശദീകരിക്കുന്നു.
സുനില്‍ ജെ. സണ്ണി

Comments