മലയാളസിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമാണിതെന്നതാണ് പ്രേക്ഷകര്‍ ഈ സിനിമയെ കാത്തിരിക്കാനുള്ള ഏറ്റവും വലിയ കാരണം. ഇക്കഴിഞ്ഞ ദിവസം സിനിമയുടെ പുതിയ പോസ്റ്ററും റിലീസ് ഡേറ്റും മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കിട്ടിരുന്നു.
തന്റെ ജീവിതത്തില്‍ ആദ്യമായി നല്‍കുന്നൊരു അഭിമുഖവും ഗലാട്ട പ്ലസിനായി വിസ്മയ നല്‍കിയിരുന്നു. സിനിമയിലേക്കുള്ള എന്‍ട്രിയും ചെറുപ്പകാലവും ‘തുടക്കം’ സിനിമയുടെ വിശേഷങ്ങളുമടക്കം ഭരദ്വാജ് രംഗനാഥിന് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ വിശദമായി സംസാരിച്ചു. സിനിമാ വിശേഷങ്ങള്‍ പറയുന്നതിനിടെ തനിക്ക് മലയാള ഭാഷ അത്ര വഴങ്ങില്ലെന്നും അരങ്ങേറ്റ ചിത്രമായ തുടക്കത്തില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് സുഹൃത്തായ ആദിത്യ ലക്ഷ്മി ആണെന്നും വിസ്മയ പറഞ്ഞിരുന്നു.
ഇപ്പോഴിത ഈ തുറന്നു പറച്ചിലിന് വിസ്മയയെ അഭിനന്ദിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. ആദ്യമായിട്ടാണ് ഒരു ആര്‍ട്ടിസ്റ്റ് ശബ്ദം നല്‍കിയ ആളിന്റെ പേര് അഭിമുഖത്തില്‍ തുറന്നു പറയുന്നതെന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.
‘‘ആദ്യമായിട്ടാണ് ഒരു ആര്‍ട്ടിസ്റ്റ് ശബ്ദം നല്‍കിയ ആളിന്റെ പേര് അഭിമുഖത്തില്‍ തുറന്നു പറയുന്നത്. നന്ദി വിസ്മയ. വെല്‍ഡണ്‍...’’ എന്നാണ് ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ഒരു മാധ്യമത്തില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയിലൂടെ ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മകളുടെ അരങ്ങേറ്റ ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിനകം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 139.35 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ഓഗസ്റ്റ് 7 നാണ് ചിത്രത്തിന്റെ റിലീസ്.

Comments