നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളില്‍ മലയാള സിനിമയില്‍ ഒരിക്കലും പകരം വയ്ക്കാനില്ലാത്ത നടനാണ് കൊച്ചിൻ ഹനീഫ. അഭിനയപ്രതിഭ കൊണ്ടു മാത്രമല്ല സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടു കൂടിയാണ് താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റേതായ മുദ്രപതിപ്പിച്ച 300-ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.
എന്നാല്‍ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ബാക്കിയാക്കി കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സ്നേഹിക്കുന്ന എല്ലാവര്‍ക്കും തീരാനൊമ്പരം നല്‍കി വളരെ പെട്ടെന്ന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അന്ന് അദ്ദേഹം ബാക്കിയാക്കി വച്ചിട്ടു പോയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു വീട്. ഒടുവില്‍ 16 വർഷത്തെ വാടക വീട്ടിലെ താമസം അവസാനിപ്പിച്ച് ജൂലൈ 26ന് കൊച്ചിന്‍ ഹനീഫയുടെ കുടുംബം സ്വന്തം വീട്ടിലേക്ക് മാറി.
ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ സ്വപ്നക്കൂട് കാണാനായി എത്തിയിരിക്കുകയാണ് പ്രിയ സുഹൃത്തും സഹതാരവുമായിരുന്ന മമ്മൂട്ടി. നിറചിരിയോടെ വീട്ടിലേക്ക് കയറുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ സുല്‍ഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഹനീഫയുടെ വീടിനകമെല്ലാം ചുറ്റി നടന്ന് കണ്ടും വിശേഷങ്ങള്‍ തിരക്കിയും തന്റെ പ്രിയ സുഹൃത്തിന്റെ ഇരട്ടക്കുട്ടികളായ സഫയെയും മാര്‍വയെയും ചേർത്തണച്ചും കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചും കുറച്ചു സമയം ചെലവിട്ട ശേഷമാണ് മമ്മൂട്ടി തിരികെ മടങ്ങിയത്.
വെണ്ണലയിലെ അംബേദ്കർ റോഡിലാണ് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസില്‍’ സ്ഥിതി ചെയ്യുന്നത്. ഹനീഫയുടെ മരണ ശേഷം മമ്മൂട്ടി, ദിലീപ് അടക്കമുള്ളവര്‍ സഹായിക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും സ്വന്തം വീട് തങ്ങളുടെ അധ്വാനം കൊണ്ട് വേണമെന്നത് കൊച്ചിന്‍ ഹനീഫയുടേതെന്ന പോലെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകാന്‍ 16 വര്‍ഷം എടുത്തു. കാണാമറയിത്തിരുന്ന് ഒരുപക്ഷേ കൊച്ചിന്‍ ഹനീഫയും തന്റെ സ്വപ്നഭവനം കണ്ട് സന്തോഷിക്കുന്നുണ്ടാകാം.

മലയാള സിനിമയില്‍ വളരെ കുറച്ചു പേരുമായി മാത്രം ആത്മാര്‍ത്ഥ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ആ സൗഹൃദവലയത്തില്‍ മുന്‍പന്തിയില്‍ കൊച്ചിന്‍ ഹനീഫയുണ്ടായിരുന്നു. തന്നെ ബാധിച്ച മാരകരോഗത്തെക്കുറിച്ചുള്ള വിവരം അവസാന നിമിഷം വരെ തന്നോട് ഏറ്റവുമടപ്പുള്ളവരില്‍ നിന്നു പോലും ഹനീഫ മറച്ചു വച്ചിരുന്നു. ഹനീഫയുടെ വേർപാടറിഞ്ഞ നിമിഷത്തിൽ മമ്മൂട്ടി അനുഭവിച്ച ആഴത്തിലുള്ള വേര്‍പാട് ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്.
ഇവരുടെ സൗഹൃദത്തെക്കുറിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ മുകേഷ് മുൻപ് തന്റെ പോഡ്‌കാസ്റ്റിൽ പങ്കുവച്ചത് ഇങ്ങനെയാണ്. ‘‘ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്. അവസാനം വരെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹനീഫ ഇക്ക ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. ‘എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെ...’ എന്ന് പറഞ്ഞാണ്...’’ സിനിമയിലെ ഏറ്റവും വലിയ സൗഹൃദമായിരുന്നു ഇവരുടേത്...’ എന്നാണ് മുകേഷ് പറഞ്ഞത്. ഹനീഫയുടെ വേർപാടിൽ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മമ്മൂട്ടി വിങ്ങിപ്പൊട്ടിയത്. മമ്മൂട്ടിയുടെ ആ വാക്കുകൾ കണ്ടുനിന്നവരുടെ മനസ്സ് അലിയിക്കുന്നതായിരുന്നു.

Comments