തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലുള്ള കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കൈകാര്യം ചെയ്തതിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്.
വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി. രാജേഷിനാണ് സുഗതൻ അവധി അപേക്ഷ നൽകിയത്. കാപ്പാ പ്രതി അപേക്ഷ നൽകിയ വിവരം ജയിൽ സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിക്കുകയും, 13-ന് ആഭ്യന്തരവകുപ്പ് കത്ത് തദ്ദേശവകുപ്പിന് കൈമാറുകയും ചെയ്തു.
തദ്ദേശവകുപ്പിലെ അസിസ്റ്റന്റ്, അപേക്ഷയിൽ വകുപ്പുതല നടപടി ആവശ്യമില്ലെന്ന് ഫയലിൽ രേഖപ്പെടുത്തി. തുടർന്ന് അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് പരിശോധിച്ചു. സെക്രട്ടറിയും മന്ത്രിയും അപേക്ഷയ്ക്ക് അനുമതി നിഷേധിച്ചു.
എന്നാൽ ഈ തീരുമാനത്തെ മറികടന്ന് കെ.എ.എസ്. ഉദ്യോഗസ്ഥയായ ഡോ. ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. തുടർന്ന് 20-ന് ലഭിച്ച കുറിപ്പ് അതേപടി പകർത്തി ആഭ്യന്തരവകുപ്പിലെ അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

Comments