തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളും അക്കാദമിക് പ്രവര്‍ത്തനങ്ങളും ഏകീകരിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ് കണ്‍സോര്‍ഷ്യം ഫോര്‍ അക്കാദമിക് പ്ലാനിംഗ് ആന്‍ഡ് എക്‌സാമിനേഷന്‍ കോര്‍ഡിനേഷന്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പ്രൊഫ. ഗ്ലാഡ്സ്റ്റണ്‍ രാജ് എസ് അധ്യക്ഷനായ കമ്മിറ്റിയാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അച്യുത്ശങ്കര്‍ എസ് നായര്‍ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നവീകരിച്ച ബിരുദ സമ്പ്രദായത്തിന് കീഴില്‍ അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭരണനിര്‍വ്വഹണം സുഗമമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ എല്ലാ സര്‍വ്വകലാശാലകളും ചേര്‍ന്ന് പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ ടൈംടേബിളും തയ്യാറാക്കണം. എല്ലാ വര്‍ഷവും മാര്‍ച്ച് 31നകം ഇത് പ്രസിദ്ധീകരിക്കണമെന്നാണ് സമിതിയുടെ പ്രധാന നിര്‍ദ്ദേശം. കേരളത്തില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കി രണ്ടു വര്‍ഷത്തിന് ശേഷം തയ്യാറാക്കിയ ആദ്യ സമഗ്ര അവലോകന റിപ്പോര്‍ട്ടാണിത്.
കേരളം മുഴുവന്‍ ബാധകമാകുന്ന രീതിയില്‍ എല്ലാ സര്‍വകലാശാലകളിലെയും പാഠ്യപദ്ധതി ഘടന, സിലബസ് ഫോര്‍മാറ്റ്, ഇന്റേണ്‍ഷിപ്പ് ആവശ്യകത, മൂല്യനിര്‍ണ്ണയ രീതികള്‍, പരീക്ഷാ ചട്ടക്കൂടുകള്‍ എന്നിവ സമന്വയിപ്പിക്കണം. അക്കാദമിക് ലക്ഷ്യങ്ങള്‍ ഒരേപോലെ നടപ്പിലാക്കാന്‍ ഈ മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കുന്നു. ഇതിന്റെ മേല്‍നോട്ടത്തിനായി കെ.എസ്.എച്ച്.ഇ.സി (KSHEC) വൈസ് ചെയര്‍പേഴ്‌സണ്‍, കൗണ്‍സില്‍ പ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍, പരീക്ഷാ കണ്‍ട്രോളര്‍മാര്‍ എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം രൂപീകരിക്കും.
കൂടാതെ, എല്ലാ സര്‍വകലാശാലകളിലേയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സണ്‍മാര്‍ ഉള്‍പ്പെടുന്ന ഒരു ഇന്റര്‍യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് കമ്മിറ്റി രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി, ചിന്താശേഷിക്ക് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ ഇന്റേണല്‍, എന്‍ഡ് സെമസ്റ്റര്‍ ചോദ്യപേപ്പറുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യണം. ചോദ്യപേപ്പറുകളും അസൈന്‍മെന്റുകളും ഇടയ്ക്കിടെ അവലോകനം ചെയ്യാന്‍ പ്രത്യേകമായി അസസ്‌മെന്റ് ആന്‍ഡ് ഇവാലുവേഷന്‍ റിവ്യൂ കമ്മിറ്റിയും രൂപീകരിക്കേണ്ടതാണ്.
അധ്യാപക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഓരോ കോഴ്‌സിലും ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക് 20% ആയി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. എല്ലാ ബിരുദ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നാലാം വര്‍ഷ പദ്ധതിയിലേക്ക് വ്യാപിപ്പിക്കണം. ലബോറട്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി പുറത്തു നിന്നുള്ള എക്‌സാമിനേഴ്‌സിനെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളുടെ പുനരവലോകനം, 2028 സിലബസ് പരിഷ്‌കരണത്തിനുള്ള മുന്നൊരുക്കങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടിയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങളും സര്‍വകലാശാലകള്‍ ആരംഭിക്കണം. പരീക്ഷകള്‍, പാഠ്യപദ്ധതി, ഇന്റേണ്‍ഷിപ്പുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയിലുള്‍പ്പെടെയുള്ള സമഗ്ര പരിഷ്‌കാരങ്ങളാണ് 14 പ്രധാന ശുപാര്‍ശകളുള്ള ഈ ഇടക്കാല റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്.

Comments