തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവിച്ച നവജാതശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തെന്ന ഗുരുതര ആരോപണത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഫയർഫോഴ്സ് സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. തിരുവല്ലം സ്വദേശിനിയായ 20-കാരി ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചശേഷം ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഏകദേശം ആറുമാസം ഗർഭിണിയായിരുന്ന യുവതിക്ക് ആശുപത്രിയിൽ വെച്ച് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിച്ച ശേഷം നവജാതശിശുവിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശുചിമുറിക്ക് സമീപം രക്തക്കറ കണ്ട ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി സെപ്റ്റിക് ടാങ്ക് പരിശോധിച്ച് കുഞ്ഞിനെ പുറത്തെടുത്തു.
യുവതിക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. സംഭവസമയത്ത് യുവതിക്കൊപ്പം മൂന്ന് യുവാക്കൾ ഉണ്ടായിരുന്നുവെന്നും, തുടർന്ന് അവർ സ്ഥലത്തുനിന്ന് പോയതായും പൊലീസ് അന്വേഷിക്കുന്നു.
ഏകദേശം ഒരു മണിക്കൂറോളം യുവതി ശുചിമുറിക്കുള്ളിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോൾ വസ്ത്രത്തിൽ രക്തക്കറയും, ശുചിമുറിയിൽ പ്രവേശിച്ചപ്പോഴുണ്ടായിരുന്ന നിറവയർ പിന്നീട് കുറഞ്ഞതും ആശുപത്രി ജീവനക്കാരുടെ സംശയത്തിന് ഇടയാക്കിയതായി വിവരമുണ്ട്. രക്തസ്രാവത്തെ തുടർന്ന് യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments