കാസർഗോഡ്: കെ.എസ്.ആർ.ടി.സിയിലെ താത്കാലിക കണ്ടക്ടറായ മുളിയാർ മജക്കാർ സ്വദേശി യോഗീഷ് എം. (41) മരിച്ച നിലയിൽ കണ്ടെത്തി. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു.
കഴിഞ്ഞ 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു യോഗീഷ്. താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം അടുത്ത സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കുവെച്ചിരുന്നതായാണ് വിവരം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments