More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

Authored by സ്വന്തം ലേഖകന്‍ | Last updated: 04 Aug 2026, 11:31 PM | 1 min read

Print

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
തിരുവനന്തപുരം: മഴയ്‌ക്കു നേരിയ ശമനമുണ്ടെങ്കിലും പ്രളയദുരിതമൊഴിയാതെ സംസ്‌ഥാനം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത്‌ 25 ജീവന്‍. നാലുപേരെ കാണാതായി. കോട്ടയത്താണ്‌ ഏറ്റവും കൂടുതല്‍ മരണം; അഞ്ച്‌.
വീട്ടില്‍നിന്ന്‌ ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക്‌ എടുക്കാന്‍ വെള്ളക്കെട്ടിലിറങ്ങിയ തിരുവഞ്ചൂര്‍ പറമ്പുകര ലക്ഷംവീട്‌ കോളനി കണിയാംകുന്നേല്‍ പാലൂപറമ്പില്‍ ശശിയുടെ മകന്‍ പി.എസ്‌. ശരണ്‍ (35) ആണ്‌ ഇന്നലെ മരിച്ചത്‌.
സംസ്‌ഥാനമാകെ പ്രകൃതിദുരന്തത്തില്‍ 52 വീടുകള്‍ പൂര്‍ണമായും 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌.
മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര ആശ്വാസസഹായം നല്‍കുന്നതില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.

മിന്നല്‍പ്രളയ ഭീതി

അടുത്ത 12 മണിക്കൂറില്‍ ഇടുക്കി ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും (എറണാകുളം, കോട്ടയം അതിര്‍ത്തി പ്രദേശങ്ങള്‍) കാസര്‍ഗോഡ്‌ ജില്ലയുടെ കിഴക്കന്‍ മേഖലയിലും മിന്നല്‍ പ്രളയത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പു നല്‍കി.
ഇന്ന്‌ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ഒഴികെ ഒന്‍പത്‌ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടാണ്‌. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടും മറ്റു ജില്ലകളില്‍ മഞ്ഞ അലെര്‍ട്ടും ആയിരിക്കും. എഴിന്‌ 14 ജില്ലകളിലും എട്ടിനു എട്ടു ജില്ലകളിലും മഞ്ഞ അലെര്‍ട്ടാണ്‌.
ജാഗ്രത തുടരണം
മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍നിന്ന്‌ ആളുകള്‍ മാറിത്താമസിക്കണം. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്രകളും നദികളില്‍ ഇറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കണം.
വീണ്ടും മഴ
സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി തുടരുമെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. മധ്യകേരളത്തിലും വടക്കന്‍ മലബാറിലുമാണ്‌ നിലവില്‍ കനത്ത മഴ പെയ്യുന്നത്‌. വരും ദിവസങ്ങളില്‍ ഇതു തെക്കന്‍, മധ്യകേരള ജില്ലകളില്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

File

ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യ അന്തരീക്ഷ ചുഴിയിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി  യുഡിഫ് എംപിമാർ

കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം നൽകണം; നിവേദനം നല്‍കി യുഡിഫ് എംപിമാർ

photo-facebook

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു

photo-facebook

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

photo- Representative

മഴഭീതി തുടരുന്നു ; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

ഉദയനിധി പറഞ്ഞത് എന്താണ്? ദ്വയാർത്ഥ പ്രയോഗവും പ്രതിഷേധവും അറസ്റ്റും

Comments