കണ്ണൂരിലെ രകഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരണത്തിനു കീഴടങ്ങിയ ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലകന്‍ കൂടിയായ രാജേഷിനെ (36) അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ജീവന്‍ പണയം വെച്ച് മറ്റുളളവരെ രക്ഷിക്കാന്‍ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്ന് മമ്മൂട്ടി കുറിച്ചു.
ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- മമ്മൂട്ടിയുടെ വാക്കുകള്‍.

പുളിങ്ങോം മീന്തുളളിയില്‍ പുഴയ്ക്കും കര്‍ണാടക വനത്തിനുമിടയിലെ കൃഷിയിടത്തില്‍ നിന്നു കോലുവളളിയിലെ ശബനിയില്‍ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലകന്‍ കൂടിയായ രാജേഷ് ഒഴുക്കില്‍പ്പെട്ടത്.
വനത്തില്‍ ഉരുള്‍പൊട്ടിയതറിഞ്ഞ ബെന്നി കൃഷിടത്തില്‍ അകപ്പെട്ടുപോകുകയായിരുന്നു. മലവെളളപ്പാച്ചിലില്‍ വെളളം കഴുത്തൊപ്പം ഉയര്‍ന്നപ്പോള്‍ തെങ്ങില്‍ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു രണ്ടുപേരുമെത്തി വടം തെങ്ങില്‍കെട്ടി അതില്‍ പിടിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. ബെന്നി മുന്നിലും പിന്നില്‍ ഷിബിന്‍, ജിതിന്‍ എന്നീ രക്ഷാപ്രവര്‍ത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറില്‍ തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കില്‍പെട്ടു. പിന്നീട് നാല് ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
അഡ്വഞ്ചര്‍ സഡിസാസ്റ്റര്‍ സൊസൈറ്റിയില്‍ അംഗമാണ് രാജേഷ്. ഒരുമാസം മുന്‍പാണ് കണ്ണുരിലേക്ക് പരിശീലകനായി എത്തിയത്. ത്രോബോള്‍ ടീം അംഗമാണ്. കഴിഞ്ഞ പ്രയളകാലത്തും വയനാട് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.

Comments