ന്യൂഡൽഹി: ദുബായിലെ ജബൽ അലി വ്യാവസായിക മേഖലയിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. രാത്രിയിലെ ആകാശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എമിറേറ്റ്സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് പ്രകാരം, 20 മിനിറ്റിനുള്ളിൽ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യു.എസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യെമനിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഇറാഖി വാർത്താ ഏജൻസികൾ അവകാശപ്പെടുന്നുണ്ട്. ഏതെങ്കിലും വ്യാവസായിക തീപിടിത്തം മൂലമാണോ, അപകടം മൂലമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ ഈ പുക എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, തുറമുഖത്തിന് സമീപമുള്ള ഇന്ധന സംഭരണത്തിനും കൈമാറ്റത്തിനുമായി ഉപയോഗിച്ചിരുന്ന വെയർഹൗസിൽ തീപിടിത്തമുണ്ടായതായി നാസയുടെ തെർമൽ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.സംഭവത്തിൽ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകളോ ഇതുവരെ ലഭ്യമായിട്ടില്ല.യു.എസുമായി ബന്ധപ്പെട്ട യു.എസ് സഖ്യകക്ഷികൾക്ക് മേൽ ഇറാൻ നടത്തുന്ന തിരിച്ചടികളുടെ ലക്ഷ്യമായി യു.എഇ മാറാറുള്ളതിനാൽ, നിലവിലെ യു.എസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കനത്ത ജാഗ്രതയിലാണ്.
എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട വീഡിയോകളിൽ, റെസിഡൻഷ്യൽ വില്ലകളും പനമരങ്ങളും നിറഞ്ഞ ഒരു പ്രദേശത്തിന് മുകളിലൂടെ കറുത്ത പുക ഉയരുന്നതായി കാണിക്കുന്നുണ്ട്. കൂടാതെ ദൂരെ തീ ആളിക്കത്തുന്നതിന്റെ ചുവന്ന വെളിച്ചവും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാപകമായി പ്രചരിച്ച മറ്റൊരു ക്ലിപ്പിൽ ദുബായിലൂടെ വാണിജ്യ വിമാനങ്ങൾ പറക്കുന്നതിന്റെ ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും, റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് സമീപം പുക ഉയരുന്ന മറ്റ് ചിത്രങ്ങളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ ദൃശ്യങ്ങളൊന്നും തന്നെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
'ദി ഹോർമുസ് ലെറ്റർ, റയാൻ റോസ്ബിയാനി തുടങ്ങിയ ചില സമൂഹമാധ്യമ അക്കൗണ്ടുകൾ, യെമനിലെ ഹൂതി പ്രസ്ഥാനം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജബൽ അലി ലക്ഷ്യമിട്ടതായി ആരോപിച്ചു. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നും, നിലവിലുള്ള പ്രാദേശിക നയതന്ത്ര ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ അധികാരികൾ ഈ സംഭവത്തെ ഒരു വ്യാവസായിക അപകടമായി ചിത്രീകരിക്കുമെന്നും മറ്റ് ചില ഉപയോക്താക്കൾ അവകാശപ്പെട്ടു.

Comments