കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
വാർഡടക്കം പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിനുള്ളിൽ രോഗികളൊക്കെ കൂടിനിന്ന സമയത്താണ് സ്വീകരണം.നഴ്സുമാരും രോഗികളും അടുത്തുതന്നെയുണ്ട്. മന്ത്രി ഇവരെ വിലക്കുകയോ സ്വീകരണം നിഷേധിക്കുകയോ ചെയ്യാതെ ചിരിയോടുകൂടി അത് ഏറ്റുവാങ്ങുകയായിരുന്നു.ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നതില്‍ മന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോള്‍ മന്ത്രിയെ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം പുനലൂർ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തണമെന്നും ഹൃദ്രോഗവിഭാഗത്തിനായി കാത്ത്‌ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സി. അജയപ്രസാദ് എം.എൽ.എ. നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മന്ത്രി ആശുപത്രി സന്ദർശിച്ചത്. രാവിലെ 11.30-ഓടെ എത്തിയ മന്ത്രി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പരിശോധിച്ചു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ കേട്ടു. അടിയന്തര നടപടിയും ഉറപ്പുനൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അത്യാഹിതവിഭാഗം സ്ഥാപിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു.

Comments