
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിലെ കോളേജിൽ രണ്ട് മലയാളി ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്രൂരമർദനമേറ്റതായി പരാതി. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് സംഭവം. ആദർശ്, ജസിൻ ഖാദർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റാഗിംഗിന്റെ ഭാഗമായാണ് മർദനമെന്നാണ് പരാതി. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ജൂനിയർ വിദ്യാർഥികളെ മർദിച്ചതും മലയാളി വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു. ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാംവർഷ വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപത്തുവച്ചാണ് മർദനം നടന്നതെന്നാണ് പൊലീസ് പറയുന്നത്.







Comments