തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ (ഓഗസ്റ്റ് 6) രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെ, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലേർട്ട് തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് . നാളെയും മറ്റന്നാളും എല്ലാ ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് ദിവസവും ഓറഞ്ച് അലേർട്ട് തുടരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Comments