ദില്ലി: ഇന്ത്യയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും, തന്നെ രാജ്യത്ത് നിന്ന് അകറ്റിനിർത്താനാകില്ലെന്നും അവർ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷമായി ആശങ്കജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് ഹസീന ആരോപിച്ചു. അന്ന് നടന്നത് വിദ്യാർത്ഥി സമരമല്ലെന്നും, സമരം അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സമരക്കാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നും അവർ പറഞ്ഞു.
തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ അക്രമത്തിലേക്ക് നയിച്ചുവെന്നും, ഇതൊരു ഗൂഢാലോചനയായിരുന്നുവെന്ന് മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹസീന അവകാശപ്പെട്ടു. അധികാരമാറ്റം ലക്ഷ്യമിട്ടാണ് നീക്കങ്ങൾ നടന്നതെന്നും, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തകർക്കുകയും ജയിലുകളിൽ നിന്ന് കുറ്റവാളികളെ മോചിപ്പിക്കുകയും മാധ്യമങ്ങളെയും അവാമി ലീഗ് പ്രവർത്തകരെയും ആക്രമിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.
രാജ്യം നേടിയ വികസന നേട്ടങ്ങൾ തകർക്കപ്പെട്ടെന്നും, സമ്പദ്‌വ്യവസ്ഥയും നിക്ഷേപവും തിരിച്ചടിയേറ്റെന്നും ഹസീന പറഞ്ഞു. നിലവിലെ സർക്കാർ കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജനാധിപത്യ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭീഷണിപ്പെടുത്തി തന്നെ മടങ്ങിവരുന്നതിൽ നിന്ന് തടയാനാകില്ലെന്ന് വ്യക്തമാക്കിയ ഹസീന, മുമ്പ് ജയിലിൽ കഴിഞ്ഞ അനുഭവമുണ്ടെന്നും ഏത് കള്ളക്കേസിൽ അറസ്റ്റ് ചെയ്താലും ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞു. തന്റെ ഭാവിയേക്കാൾ രാജ്യത്തെ ജനങ്ങളുടെ ഭാവിക്കാണ് പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.

Comments