ഒരുകാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. അഞ്ചാം വയസ്സില്‍ അഭിനയ ലോകത്തേക്ക് എത്തിയ താരം ബാലതാരമായി നിറഞ്ഞ കൈയടി വാങ്ങിയ ശേഷമാണ് ലാല്‍ ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി കാവ്യ മുന്‍നിരയിലേക്ക് വന്നത്. പിന്നീട് മികച്ച, കരുത്തുറ്റ നായിക കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തിന്റെ കാവ്യഭംഗിയായി താരം വളര്‍ന്നു. നാടൻ സൗന്ദര്യത്തിന്റെ പ്രതീകമായ താരത്തിന്റെ ഉണ്ടക്കണ്ണുകളും നിഷ്കളങ്കമായ ചിരിയും കേരളീയ തനിമയുള്ള മുഖപ്രസാദവുമാണ് കാവ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
അഭിനയരംഗത്തുനിന്ന് വിട്ട് ദിലീപിന്റെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങള്‍ നോക്കി കുടുംബിനിയായി മാറി നില്‍ക്കുകയാണ് താരം. ‘ലക്ഷ്യ’ എന്ന തന്റെ ബൊട്ടീക്കിന്റെ മോഡലായി സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങള്‍ കാവ്യ മിക്കപ്പോഴും പങ്കിടാറുണ്ട്. കാവ്യ പങ്കിടാറുള്ള ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ലക്ഷ്യയുടെ ഓണം കളക്ഷനില്‍ നിന്നുള്ള സെറ്റ് സാരിയില്‍ സുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് കാവ്യ. സ്ലൈറ്റ് ബ്ലാക്ക് ബോര്‍ഡറും വീതിയുള്ള ഗോള്‍ഡന്‍ കസവും ചെറിയ ബ്ലാക്ക് ഡോട്ടുകളുമുള്ള ഡിസൈനര്‍ സെറ്റ് സാരിയിലാണ് താരം തിളങ്ങുന്നത്. ചിത്രങ്ങളില്‍ കാവ്യയുടെ നാടന്‍ സൗന്ദര്യമാണ് തിളങ്ങി നില്‍ക്കുന്നത്.
‘‘ഓണത്തിന്റെ ചൈതന്യം സന്തോഷത്തോടെയും, സമൃദ്ധിയോടെയും, ലക്ഷ്യ സാരീസില്‍ നിന്നുള്ള തികഞ്ഞ ഉത്സവ ലുക്കോടെയും ആഘോഷിക്കൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാവ്യ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘മലയാളത്തിന്റെ മുഖശ്രീ കാവ്യേച്ചി, ആ സൗന്ദര്യത്തിന് പകരം വയ്ക്കാൻ മറ്റാരുമില്ല, കാവ്യഭംഗി, കാലം മാറിയാലും ഈ സൗന്ദര്യത്തിന് മാറ്റം ഇല്ല...’ എന്നതടക്കമാണ് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.

Comments