ന്യൂഡൽഹി: നീറ്റ് - യുജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ശക്തമായി പിന്തുണച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജെൻ സി ഉന്നയിക്കുന്ന പരാതികൾ ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധം എന്നത് സംഭാഷണത്തിനുള്ള ഒരു മാർഗമാണെന്ന് വിശേഷിപ്പിച്ച സംഘ മേധാവി, ജെൻ സി പ്രതിഷേധിക്കരുതെന്ന് താൻ പറയില്ലെന്നും എന്നാൽ ജനാധിപത്യത്തിൽ അതിന്റേതായ രീതികളുണ്ടെന്നും വ്യക്തമാക്കി.ലോകത്തിലെ ഏറ്റവും വലിയ യുവജന നേതൃത്വത്തിലുള്ള സമ്മേളനങ്ങളിലൊന്നായ 'ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക്, ഭാരതീയ രീതി' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് ഇക്കാര്യം പറഞ്ഞത്:
"പുതിയ തലമുറയായ ജെൻ സിയും ജെൻ ആൽഫയും നമ്മുടെ നിലവിലെ തലമുറയെക്കാൾ സത്യസന്ധരാണെന്നും, ദേശസ്നേഹത്തെയും സേവനത്തെയും കുറിച്ചുള്ള ആഹ്വാനങ്ങളോട് അവർ ആത്മാർത്ഥമായി പ്രതികരിക്കുന്നുണ്ടെന്നും ഞാൻ കരുതുന്നു," ഭഗവത് പറഞ്ഞു. തങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജെൻ സിയും ജെൻ ആൽഫയും 'ലോജിക്കലായ ഉത്തരങ്ങൾ' തേടുന്നുണ്ടെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം ഒരു വാണിജ്യ വ്യാപാരമല്ലെന്നും, അത് എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ രൂപകൽപ്പന ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ സമൂഹവും സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ജെൻ സി വികാരാധീനരും അനുകരിക്കുന്നവരും തങ്ങൾ ശരിയെന്ന് കരുതുന്നവരോട് പ്രതികരിക്കുന്നവരുമാണെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവത്വം അധികാര കേന്ദ്രങ്ങളെ തുല്യരായിട്ടോ സുഹൃത്തുക്കളായിട്ടോ ആണ് കാണുന്നതെന്നും, അധികാരത്തെ ചോദ്യം ചെയ്യുന്നത് എക്കാലത്തും കൗമാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഏറ്റുമുട്ടലുകൾക്ക് പകരം കൂട്ടായ്മയും തുറന്ന ആശയവിനിമയവുമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടയിൽ യുവാക്കൾക്ക് നേരെ ലാത്തിച്ചാർജും പെല്ലറ്റ് ഗൺ പ്രയോഗവും ഉണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് പൂർണ്ണ വിവരമില്ലെന്നും എന്നാൽ ഒരു പക്ഷം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ താൻ ജെൻ സിയിൽ വിശ്വാസമർപ്പിക്കുമെന്നും ഭാഗവത് വ്യക്തമാക്കി.
ജന്തർ മന്തറിൽ നടന്ന നീറ്റ് പ്രതിഷേധം ഉയർത്തിയ അലയൊലികൾ അടങ്ങുന്നതിനു മുമ്പാണ് ആർഎസ്‌എസ് മേധാവിയുടെ പ്രതികരണം വന്നിരിക്കുന്നത്. ഭാരതത്തിന്റെ പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Comments