വികസനം, വിദ്യാഭ്യാസം, ആരോഗ്യം: ഐസക്കിന്റെ ഹൈടെക് ബജറ്റ്
വികസനം, വിദ്യാഭ്യാസം, ആരോഗ്യം: ഐസക്കിന്റെ ഹൈടെക് ബജറ്റ്
Authored by Web Desk | Last updated: 03 Mar 2017, 1:29 PM | 13 min read
തിരുവനന്തപുരം: പശ്ചാത്തല സൗകര്യവികസനത്തിനും പൊതുവിദ്യാഭ്യാസത്തിനും
പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായി ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ ബഹിഷ്കരണത്തിനും സഭ സാക്ഷ്യം വഹിച്ചു.
കിഫ്ബി വഴിയുള്ള വികസനത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ക്ഷേമപദ്ധതിക്ക് മുന്‍തൂക്കം നല്‍കിയും വനിതാ ക്ഷേമ വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിനും പാലങ്ങളുടേയും റോഡുകളുടെയും വികസനത്തിനും ബജറ്റില്‍ മുന്‍തൂക്കം നല്കുന്നു. ആരോഗ്യ മേഖലയില്‍ സ്വപ്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണത്തിന് പാക്കേജും ഇടം പിടിച്ചിരിക്കുന്ന സംസ്ഥാന ബജറ്റില്‍ എല്ലാ മേഖലയേയും പരിഗണിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 10,000 തസ്തികകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. ക്ഷേമ പെന്‍ഷനുകള്‍ 1,100 രൂപയായി ഉയര്‍ത്തുകയും പെന്ഷന് ഇരട്ടിപ്പിക്കല്‍ ഒഴിവാക്കാന്‍ ഏകീകൃത പെന്ഷന് സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
-25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
-5,628 കോടി രൂപയുടെ 182 റോഡുകള്‍
-2,557 കോടി രൂപയുടെ 69 പാലങ്ങള്‍, ആര്.ഒ.ബി.കള്‍, മേല്‍പ്പാലങ്ങള്‍
- 6,500 കോടി രൂപയുടെ തീരദേശഹൈവേയ്ക്കും 3,500 കോടി രൂപയുടെ മലയോരഹൈവേയ്ക്കും നിര്‍മ്മാണാനുമതി
-1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
-പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും നിലവാര വര്‍ദ്ധനയ്ക്കും 1,000 കോടിയുടെ പദ്ധതികള്‍.
-ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2,500 തസ്തികകള്‍
-പൊതുജ നാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ
-സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
-ആശുപത്രികളുടെ നിലവാര വര്‍ദ്ധനയ്ക്ക് 8,000 പുതിയ തസ്തിക കള്‍
-ഹരിത കേരളത്തിനും പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യ രക്ഷയ്ക്കും നിശ്ചിത ലക്ഷ്യങ്ങള്‍
-പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വര്‍ദ്ധന
-ജീവിത ശൈലീ രോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും
-വിലക്കയറ്റം തടയാന്‍ ഉയര്‍ന്ന വകയിരുത്തല്‍
-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി എന്നിവയാണ് ബജറ്റിലെ പ്രധാന ഹൈലൈറ്റുകള്‍.
കിഫ്ബി വഴിയുള്ള വികസനത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2017-18 ല്‍ കിഫ്ബിയില്‍ 25,000 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍. നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഹരിത കേരളം മിഷന്
ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി മാലിന്യ നിര്‍മ്മാര്‍ജനം, ജലസംരക്ഷണം, പച്ചക്കറി കൃഷി, മരങ്ങളുടെ സംരക്ഷണം എന്നിവ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
'മാലിന്യമകന്ന തെരുവുകള്‍, വലിച്ചെ റിയാത്ത മനസ്സുകള്‍' ഇങ്ങനെയൊരു ശുചിത്വകേരളമാണ് താന്‍ ലക്ഷ്യമിടുന്നത്. 2017 ലേതുപോലൊരു വരള്‍ച്ച കേരള ത്തില്‍ ഉണ്ടാവരുത്. വയലേലക ളില്‍ 10 ശതമാനം വര്‍ദ്ധന, പച്ചക്കറിയില്‍ സ്വയംപ ര്യാപ്തി, 10 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ശുചിത്വ മിഷന് 127 കോടി രൂപ. ഓരോ വീട്ടിലേയും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കില്‍ വളക്കുഴി നിര്‍മ്മിക്കും. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ മിനി തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ്
മണ്ണ് - ജലസംര ക്ഷണ പ്രവര്‍ത്തന ങ്ങള്‍ക്ക് 102 കോടി രൂപ, ചെറുകിട ജലസേചന ത്തിന് 208 കോടി രൂപ, മണ്ണ് സംരക്ഷ ണത്തിന് കയര്‍ഭൂവസ്ത്രം, മണ്ണ് - ജലസംരക്ഷണ പ്രവര്‍ത്തന ങ്ങളും കമ്പോസ്റ്റ് വളവുമായി സുജലം, സുഫലം കാര്ഷികവ്യാപനപദ്ധതി, പച്ചക്കറിയില്‍ സ്വയംപര്യാപ്തി, തരിശുരഹിത വയലുകള്‍, സമഗ്ര നാളികേര പുരയിടക്കൃഷി, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍
മുനിസിപ്പാലിറ്റികളില്‍ ആധുനിക അറവു ശാലകള്‍ സ്ഥാപിക്കാന്‍ പാക്കേജ്. ഇതിനായി കിഫ്ബിയില്‍നിന്ന് 100 കോടി രൂപ
തദ്ദേശ ഭരണസ്ഥാപ നങ്ങള്‍ക്ക് ആധുനിക വൈദ്യുതി ശ്മശാന ങ്ങള്‍ക്ക് 100
കോടി രൂപ. നാല് ശാസ്ത്രീയ ലാന്‍ഡ് ഫില്ലുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 50 കോടി രൂപ അനുവദിക്കും
പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടമാണ് ലക്ഷ്യമിടുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ദ്ധന ലക്ഷ്യമിടുന്നു.
പൊതുവി ദ്യാല യങ്ങ ളില്‍ 45,000 ഹൈടെക് ക്ലാസ് മുറികള്‍. ഇതിനായി ചെലവ് 500 കോടി രൂപ.
ആര്‍ദ്രം മിഷന്
ജീവിത ശൈലീമാറാരോഗങ്ങള്ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സ യും ആര്‍ദ്രം മിഷനിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.
ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും, മുഴുവന്‍ പൗരരുടെയും ആരോഗ്യ നിലയെക്കുറിച്ച് വിവര സഞ്ചയം, ബ്ലഡ് സ്ട്രിപ്പുകള്‍, ബ്ലഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിംഗ് മെഷീനുകള്‍ എല്ലാ പഞ്ചായത്തിലും
, ഏറ്റവും നല്ല പാലിയേ റ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത്
മുന്‍പ്രസിഡന്റ് സി.കെ. ഭാസ്ക്കരന്റെ നാമധേയത്തില്‍ അവാര്‍ഡ്, തിരുവ നന്ത പുരം മെഡിക്കല്‍ കോളെജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു.
കിഫ്ബിയില്‍നിന്ന് ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍.
രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതില്‍ കാരുണ്യ യുടെ വിഹിതം 350 കോടി രൂപ ,ഡയബ റ്റിസ്, പ്രഷര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് പി.എ ച്ച്.സി സബ്സെന്ററു കള്‍ വഴി സൗജന്യ ഗുളികവിതരണം., അവയവമാറ്റശസ്ത്ര ക്രിയക്ക് ശേഷം വേണ്ട മരുന്നു കള്‍ 10 ശതമാനം വിലയ്ക്ക്.
കെ.എസ്.ഡി. പി.ക്ക് 10 കോടി രൂപ. കുഷ്ഠം, മന്ത് സമ്പൂര്‍ണ്ണനിവാരണ പദ്ധതി. അവശരായ മന്തുരോഗികള്‍ക്ക് പ്രത്യേകസഹായപദ്ധതി. 170 പ്രാഥമി കാരോഗ്യകേന്ദ്ര ങ്ങളെ ആദ്യഘ ട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങ ളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ് നഴ്സുമാര്‍ എന്നിവ രുടെ 510 തസ്തിക കള്‍ സൃഷ്ടിക്കും.
ഓരോ താലൂക്കിലും മാനദ ണ്ഡപ്ര കാര മുള്ള ഓരോ ആശുപത്രി.
ജില്ലയില്‍ ഒരു ജില്ലാ ആശുപ ത്രി. ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ് നഴ്സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കല്‍ കോളെജു കളില്‍ 45 അധ്യാപകര്‍ , 2,874 സ്റ്റാഫ് നേഴ്സുമാര്‍, 1,260 പാരാമെഡിക്കല്‍ സ്റ്റാഫ്.
ലൈഫ് മിഷന്
കേരളം സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാകും. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് നിലവിലെ സ്കീം. ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്ക് പാര്പ്പിടസമുച്ച യങ്ങള്‍. ജനറല്‍ വിഭാഗ ത്തിന് 3 ലക്ഷം രൂപയും എസ്.സി, മത്സ്യത്തൊഴി ലാളി കള്‍ എന്നിവര്‍ക്ക് 3.5 ലക്ഷം രൂപയും ധനസ ഹായം. അഞ്ച് വര്‍ഷത്തെ മൊത്തം ചെലവ് 16,000 കോടി രൂപ.
ഇതിനു പുറമേ 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍
സ്കൂളുകളിലെയും ഭൗതികസൗകര്യങ്ങള് മെച്ചപ്പെടുത്താന്‍ കിഫ്ബിയില്‍നിന്ന് 500 കോടി രൂപ.
പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തല സൗകര്യവികസന ത്തിന്.
എയ്ഡഡ് സ്കൂളുകള്‍ക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. ഇതിനായി ഒരു കോടി രൂപവരെ സര്‍ക്കാര്‍ നല്‍കും. മൊത്തം വിഹിതം 50 കോടി രൂപ. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500 ലേറെ അധ്യാപക തസ്തികള്‍
ജനകീയാസൂത്രണം
2017-18 ല്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് 9,748 കോടി രൂപ അനുവദിക്കും. തദ്ദേശസ്വയം ഭരണവകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ പ്രാദേശിക സര്‍ക്കാരുകളുമായി പൂര്‍ണ്ണമായി സംയോജിപ്പിക്കും. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഓരോ ഫിനാന്‍സ് ഓഫീസര്‍, മുനിസിപ്പാലിറ്റികളില്‍ ഓരോ അക്കൗണ്ട്സ് ഓഫീസ ര്‍.
ഓഡിറ്റ് കമ്മിഷന് രൂപം നല്‍കും. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും.
സമ്പൂര്‍ണ സാമൂഹിക സുരക്ഷാപദ്ധതി. 60 വയസ്സു കഴിഞ്ഞ യോഗ്യരായ
എല്ലാവര്ക്കും സാമൂഹ്യ സുരക്ഷാപെന്ഷന്.എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1,100 രൂപയായി ഉയര്‍ത്തി.
ആശ്രയ
കുടുംബശ്രീയില്‍നിന്ന് ആശ്രയ പദ്ധതിക്കുള്ള വിഹിതം 40 ലക്ഷം രൂപയായി
ഉയര്‍ത്തി. പട്ടിക വര്‍ഗ ആശ്രയയില്‍ 50 ലക്ഷം രൂപ. നിരാലംബരായ സര്‍ക്കസ് കലാകാരന്മാര്ക്ക് ആശ്രയ മാതൃകയില്‍ സംരക്ഷണം നല്കാന് ഒരു കോടി രൂപ നല്‍കാനും പ്രഖ്യാപനമുണ്ടായി.
ഭിന്നശേഷിക്കാര്‍ക്കു സുരക്ഷ
ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തില്‍ അഞ്ച് ശതമാനം സംവരണം; ജോലിക്ക് 4 ശതമാനം സംവര ണം. ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ബാരിയര്‍ ഫ്രീപദ്ധതിക്ക് 15 കോടി രൂപ.
അന്ധത, കാഴ്ച്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവ ഉള്ളവര്‍, ചലനശേഷി ഇല്ലാത്തവര്‍, കുഷ്ഠരോഗവിമുക്തര്‍ എന്നിവര്‍ക്കുള്ള രണ്ട് ലക്ഷം രൂപയ്ക്കുള്ള
സ്വാവലം ബം ആരോഗ്യ ഇന്‍ഷ്വറന്‍സ്. 65 വയസ്സു വരെയുള്ളവര്‍ക്കാണ്
ഈ പദ്ധതി . 3,100 രൂപ പ്രീമിയം. ഇതില്‍ 357 രൂപ ഗുണഭോക്തൃവിഹിതം. ബി.പി. എല്‍ വിഭാഗ ക്കാരുടെ വിഹിതം സര്‍ക്കാര്‍ വഹിക്കും. ഇതിനായി നാല് കോടി രൂപ വകയിരുത്തല്‍.
ഓട്ടിസമുള്ള കുട്ടികള്‍ക്കും രക്ഷിതാ ക്കള്‍ക്കും പിന്തുണ നല്കാന് ജില്ലയില്‍ ഒന്നു വീതം ഓട്ടിസം പാര്‍ക്കുകള്‍. 7 കോടി രൂപ വകയി രുത്തല്‍.
2017-18 ല്‍ 200 തദ്ദേശ സ്ഥാപന ങ്ങളില്‍ക്കൂടി ബഡ്സ് സ്കൂളുകള്‍. പദ്ധതിക്ക് 40 കോടി രൂപയ്ക്കു പുറമേ 25 കോടി രൂപകൂടി. മാനദണ്ഡപ്രകാരമുള്ള സ്പെഷ്യല്‍/ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധി തര്‍ക്ക് കോടതി വിധി പ്രകാരമുള്ള നഷ്ടപ രിഹാരം നല്കാന് 10 കോടി രൂപ.
ശിശുക്ഷേമം
സംസ്ഥാന പദ്ധതിയില്‍ ശിശുക്ഷേമത്തിന് പ്രത്യേക പ്രാധാന്യം. ആകെ 1,621
കോടി രൂപ. പദ്ധതിയുടെ 8 ശതമാനം.
ഭക്ഷ്യസു രക്ഷ
റേഷന്‍ സബ്സിഡിക്ക് 900 കോടി രൂപ. ചോര്‍ച്ച ഒഴിവാക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്ക് 117 കോടി രൂപ. റേഷന്‍വ്യാപാരികളുടെ കമ്മിഷനും ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിക്കും. ഇതിലേക്കായി 100 കോടി രൂപ.
നെല്ലുസംഭരണത്തിന് 700 കോടി രൂപ. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് 200 കോടി രൂപ, കണ്‍സ്യൂമര്‍ഫെ ഡിന് 150 കോടി രൂപ, ഹോര്‍ട്ടി കോര്‍പ്പിന് 100 കോടി രൂപ
ആശാ പ്രവര്‍ത്തക രുടെയും പാചകത്തൊഴിലാ ളിക ളുടെയും പ്രീ-പ്രൈ മറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വീതം വര്‍ദ്ധിപ്പി ക്കുന്നു.
പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമം
എസ്.സി. പി.ക്ക് 2,600 കോടി രൂപ, റ്റി.എ സ്.പി.ക്ക് 751 കോടി രൂപ. കേന്ദ്രത്തെയും മറ്റു സംസ്ഥാനങ്ങളെയുംകാള്‍ ഉയര്‍ന്നവിഹിതം.
സര്‍ക്കാര്‍ ജീവന ക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് 2017-18
മുതല്‍.
കൃഷി-മൃഗ സംര ക്ഷണം
കാര്‍ഷികമേഖലയുടെ അടങ്കല്‍ 2106 കോടി രൂപയായി ഉയര്‍ത്തി. ചെറുകിട കൃഷിക്കാര്‍ക്ക് റബ്ബറിന് 150 രൂപ ഉറപ്പു വരുത്തുന്നതിനുള്ള വിലസ്ഥിരതാപദ്ധതി തുടരും. ഇതിന് 500 കോടി രൂപ.
കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങള്‍, മണ്ണ്- ജല സംരക്ഷണ പ്രവര്‍ത്തനം എന്നിവ യ്ക്കായി വയനാട് പാക്കേജിന് 19 കോടി രൂപ.
കാസര്‍ഗോഡ് പാക്കേജി നായി 90 കോടി രൂപ. നെല്ല്, പച്ചക്കറി, വാഴ, പൂക്കള്‍, നാളികേരം എന്നീ അഞ്ച് വിളകള്‍ക്ക് 15 സ്പെഷ്യല്‍ ഇക്കണോ മിക് സോണുകള്‍. തുടക്കം കുറിക്കാന്‍ 10 കോടി രൂപ.
മൃഗസംരക്ഷണമേഖലയ്ക്ക് 308 കോടി രൂപയും ഡയറി വികസനത്തിന് 97 കോടി രൂപയും വകയിരുത്തല്‍. ക്ഷീരകര്‍ഷ കര്‍ക്ക് 1,100 രൂപ പെന്ഷന്.
തീരപ്രദേശവികസനത്തിന് 216 കോടി രൂപ. കടല്‍ത്തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ താമസി ക്കുന്ന 24,851 മത്സ്യത്തൊഴി ലാളികുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 150 കോടി രൂപ. തീരദേശ ചെറുറോഡുകള്ക്കുവേണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകു
പ്പിന് 100 കോടി രൂപ. മത്സ്യം, കയര്‍, കര്‍ഷക ത്തൊഴി ലാളി ക്ഷേമനിധി റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് 50 കോടി രൂപ
കയര്‍
സഹകരണസംഘങ്ങള്‍ക്ക് 90%, സ്വയംസ ഹായസംഘങ്ങള്ക്കും മറ്റും 75%, വ്യക്തി കള്‍ക്ക് 50% സബ്സിഡിയില്‍ ഡീഫൈബ റിംഗ് യന്ത്രങ്ങള്‍.
2017-18 ല്‍ ദിവസം 60,000 തൊണ്ട് ചകിരിയാക്കാന്‍ ശേഷിയുള്ള
100 ചകിരിമില്ലുകള്‍. ആദ്യത്തേത് നെന്മാറ മണ്ഡല ത്തിലെ വടവന്നൂരില്‍ മെയ് മാസത്തില്‍.
ഫോംമാറ്റിം ഗ്സിന്റെ പുതിയ കയര്‍ കോമ്പോസിറ്റ് ഫാക്ടറി. പുതിയ കയര്‍ മാട്രസ് ഡിവിഷന്. കയര്‍ മെഷീന് ഫാക്ടറി ആദ്യമായി പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും.
രണ്ടുലക്ഷം ക്വിന്റല്‍ കയര്‍ സംഭരി ക്കും. കയര്‍ കോര്‍പ്പറേ ഷന് 200 കോടി രൂപയുടെ ഉല്‍പ്പന്ന ങ്ങള് വാങ്ങും. ഇവ വിറ്റഴി ക്കാന്‍ സബ്സിഡിക്ക് 48 കോടി രൂപ
ഹരിത കേരളം പദ്ധതി യിലെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിര്‍മ്മാണ ത്തിനും കയര്‍ ഭൂവസ്ത്രങ്ങള്‍. ലക്ഷ്യം കയര്‍ത്തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍.
കയര്‍ സഹക രണസംഘങ്ങള്ക്ക് പ്രവര്‍ത്തനമൂലധനം നല്കുന്ന തിന് 12 കോടി
രൂപയും മാനേജീരിയല്‍ സബ്സിഡിക്ക് 3 കോടി രൂപയും അധികം
വകയിരുത്തല്‍. കയര്‍ മേഖല യ്ക്കുള്ള ആകെ വകയി രുത്തല്‍ 128 കോടി രൂപ
കൈത്തറി, യന്ത്രത്തറി മേഖലയ്ക്ക് 72 കോടി രൂപ. കൈത്തറി സഹക രണസംഘങ്ങ ളുടെയും ഹാന്റെക്സി ന്റെയും ഹാന്‍വീവിന്റെയും ഓഹരിപങ്കാളി ത്തത്തിന് 9 കോടി രൂപ. അസംസ്കൃതസാമ ഗ്രികള്‍ വാങ്ങാന്‍ 11 കോടി രൂപ.
കൈത്തറി നവീകരണം, ഉല്ന്നപ്പന്നവൈവി ധ്യവല്ക്ക രണം, ഇന്ക്യുബേ ഷന് സെന്റര്‍ എന്നിവ യ്ക്ക് 12 കോടി രൂപ കൈത്തറിനെയ്ത്തുകാര്ക്കുള്ള ഇന്‍സെന്റീവുകളും ക്ഷേമപ ദ്ധതി കളും വരുമാനഉറപ്പു പദ്ധതിയും തുടരും.സ്കൂള്‍ യൂണിഫോമിന് കൈത്തറിസംഘങ്ങളില്നിന്നു തുണി വാങ്ങാനുള്ളസ്കീം വിപുലപ്പെടുത്തും.
പുതിയ സംരംഭകര്‍ക്ക് തറികള്‍ ഇട്ടുകൊടുക്കുന്നു. റിബേറ്റ് കുടിശിക കൊടുത്തു തീര്‍ക്കും.
കശുവണ്ടി
തോട്ടണ്ടി സംഭരണത്തി ന് 30 കോടി രൂപ.
കശുവണ്ടി ഫാക്ടറി കളുടെ നവീക രണത്തിനും ഭാഗികയന്ത്രവല്ക്കരണത്തിനും 42 കോടി രൂപ
കശുമാവ് കൃഷി പ്രോത്സാഹന ത്തിന് 6.5 കോടി രൂപ.
കേരള ത്തിന് പുറത്തു നിന്നുള്ള മത്സര ഭീഷ ണി തരണം ചെയ്യാനും കേരളത്തിലെ വ്യവസായം അഭിവൃദ്ധിപ്പെ ടുത്താനുമുള്ള പദ്ധതിക്ക് 20 കോടിരൂപ
കേരള ത്തിന് പുറത്തു നിന്നുള്ള മത്സര ഭീഷണി തരണം ചെയ്യാനും കേരള
ത്തിലെ വ്യവസായം അഭിവൃ ദ്ധിപ്പെ ടുത്താനുമുള്ള പദ്ധതിക്ക് 20 കോടിരൂപ
മുള വ്യവസായവിക സന ത്തിന് 5 കോടി രൂപ
ഖാദി ഗ്രാമീണവ്യവസായ ങ്ങളുടെ അടങ്കല്‍ 17 കോടി രൂപ.
ഐ.ടി
ഐ.ടി മേഖല യുടെ അടങ്കല്‍ 549 കോടി രൂപ, ടെക്നോളജി ഇന്നവേ ഷന് സെന്ററിന് 10 കോടി രൂപ. യുവജന സംരംഭ കത്വവികസനപരിപാ ടിക്ക് 70 കോടി രൂപ
കേരള സ്റ്റേറ്റ് ഐ.റ്റി മിഷന് 100 കോടി രൂപ, ഐ.ടി ഹാര്ഡ്വെയര് നിര്‍മ്മാണഹബ്ബായി കേരളത്തെ ഉയര്‍ത്താന്‍ 12പാര്‍ക്കുകള്‍
പാവപ്പെട്ട 20 ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്. മറ്റു
ള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം വളരെ കുറഞ്ഞ ചെലവില്‍. ഇന്റര്‍നെറ്റ് സൗകര്യം
പൗരാവകാശമായിട്ടുള്ള സംസ്ഥാനമായി കേരളം മാറുന്നു.
കെ-ഫോണ്‍ എന്ന പേരില്‍ കെ.എ സ്.ഇ.ബി വൈദ്യുതിശൃംഖലയ്ക്ക് സമാ
ന്തരമായി സൃഷ്ടിക്കുന്ന പുതിയൊരു ഓപ്റ്റിക് ഫൈബര്‍ പാത വഴി
എല്ലാവര്ക്കും ഇന്റര്‍നെറ്റ്. ശൃംഖല 18 മാസത്തി നുള്ളില്‍. 1000 കോടി
രൂപ മൂലധനം കിഫ്ബി വഴി.
ടൂറിസം
ടൂറിസം മാര്‍ക്കറ്റിം ഗിന് 75 കോടി രൂപ, സാംസ്കാരികോത്സവങ്ങള്‍ക്ക് 15 കോടി രൂപ, വള്ളംക ളി പ്രോത്സാഹ ത്തിന് 5 കോടി രൂപ, ടൂറിസം സ്ഥാപന ങ്ങള്‍ക്ക് 22 കോടി രൂപ, ടൂറിസം ഗസ്റ്റ്ഹൗസു കളുടെ അപ്ഗ്രഡേ ഷനും ഗുരുവായൂര്‍, തിരു
വന ന്തപു രം, സുല്ത്താന്ബത്തേ രി, പീരുമേട്, കോഴിക്കോട് , പൊന്മുടി, മൂന്നാര്‍ എന്നിവി ടങ്ങ ളില്‍ പുതിയ ബ്ലോക്കുകള്‍ക്കും 31 കോടി രൂപ
മുസ്രിസ് ഹെറിറ്റേജ് പ്രോജക്ടിനും തലശ്ശേരി, ആലപ്പുഴ സ്പൈസ് റൂട്ട് പ്രോജക്ടു കള്‍ക്കുമായി 40 കോടി രൂപ.
ആലപ്പുഴയിലെ തോമസ് നോര്‍ട്ടണ്‍ സ്മാരകവും കയര്‍ മ്യൂസിയവും 10 കോടി രൂപ ചെലവില്‍ വരും വര്‍ഷം പൂര്‍ത്തിയാക്കും.
കോവളം, കുമരകം, തേക്കടി, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, അതിര പ്പള്ളി, വയനാ ട്, വര്‍ക്കല, നെയ്യാര്‍, അഷ്ടമു ടി, തെന്മല, ശബരി മല, വേമ്പനാട്, വാഗമണ്‍, ചെറായി, പീച്ചി, ഗുരുവാ യൂര്‍, മലമ്പു ഴ, നെല്ലിയാ മ്പതി, നിള, നിലമ്പൂര്‍, കാപ്പാട്, ഇരിങ്ങല്‍, തുഷാരഗിരി, മറ്റു ചെറുകിട ഡെസ്റ്റിനേ ഷനു കള്‍ എന്നിവയ്ക്ക് പശ്ചാത്തല സൗകര്യവികസനത്തിന് 120 കോടി രൂപ.
വ്യവസായം
2016-17 ല്‍ വന്‍കിട-ഇടത്തരം വ്യവസാ യങ്ങള്ക്കുള്ള അടങ്കല്‍ 482 കോടി
രൂപയായും പൊതുമേ ഖല യുടെ വിഹിതം 270 കോടി രൂപയായുംഉയര്ത്തി.
ഈയൊരു കര്‍മ്മപദ്ധതിയുടെ അടിസ്ഥാ നത്തില്‍ കെ.എ സ്.ഡി. പി.ക്ക്18 കോടി രൂപ അനുവ ദിക്കു ന്നു. 10 കോടി രൂപ അധിക മായി വകയിരുത്തുകയും ചെയ്തിട്ടു ണ്ട്.
കിന്‍ഫ്രയ്ക്ക് 111 കോടി രൂപ, ആധുനിക ചെറുകിട വ്യവസാ യങ്ങള്ക്ക് 128 കോടി രൂപ, തെരഞ്ഞെ ടുക്ക പ്പെട്ട കമ്പോള ങ്ങള് ആധുനികീക രിക്കു ന്നതിന് കിഫ്ബി വഴി
100 കോടി രൂപ.
പശ്ചാത്തലസൗകര്യങ്ങള്‍
അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി രൂപയു ടെ റോഡുനവീക രണ പദ്ധതികള്‍
റോഡുകള്‍ക്കും പാലങ്ങള്‍ക്കു മായി 1,351 കോടി രൂപ
1267 കിലോമീ റ്റര്‍ സമ്പൂര്‍ണ്ണ മലയോര ഹൈവേ. വിവിധ റീച്ചുകളായി സമാന്തര നിര്‍മ്മാണം. 3,500 കോടി രൂപ കിഫ്ബി നിക്ഷേപം.
നിലവി ലുള്ള തീരദേശ റോഡ് ശൃംഖലയെ സംയോജി പ്പിച്ച് 630കിലോമീ റ്റര്‍ തീരദേശഹൈവേ. 6,500 കോടി രൂപ കിഫ്ബി നിക്ഷേപം.
തീരദേ ശ, മലയോര ഹൈവേകള്‍ക്കുള്ള 10,000 കോടി രൂപയുടെ കിഫ്ബി ഫണ്ട് കെ.എ സ്.എ ഫ്.ഇ. ആരംഭി ക്കുന്ന പ്രവാസി ചിട്ടി ബോണ്ട് വഴി. മറ്റു 182 റോഡുകള്‍ക്ക് 5,628 കോടി രൂപ കിഫ്ബി വഴി. 69 പാലങ്ങള്‍ക്കും മേല്‍പ്പാല ങ്ങള്‍ക്കും 2,557 കോടി രൂപ കിഫ്ബി വഴി.നട പ്പുവര്ഷം മൊത്തം 1300 കോടി രൂപയുടെ പ്രവൃത്തി കള്‍ക്ക് അനുമതി. മെയിന്റനന്‍സി നായി 612 കോടി രൂപ.
വൈദ്യുതി
ജലവൈദ്യുതി ഉല്‍പ്പാദനത്തിന് 268 കോടി രൂപ. മാങ്കുളം, അച്ചന്‍കോവില്‍, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ എന്നീ ഇടത്തരം ജലവൈദ്യുതിപ്രോജ ക്ടുക ള്‍ ഏറ്റെടു ക്കും. മൊത്തം പ്രതിഷ്ഠാപിതശേഷി 144 മെഗാവാ ട്ട്, ഉല്‍പ്പാദനശേഷി 265.82 ദശലക്ഷം യൂണിറ്റ്.
93 മെഗാവാട്ട് പ്രതിഷ്ഠാ പിത ശേഷിയും 289.54 എം.യു.ഉല്പാദ നശേഷിയുമുള്ള പുതിയ 15 ചെറുകിട ജലവൈ ദ്യുതിപദ്ധതികള്ക്ക്.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍ തുടങ്ങിയ പ്രോജക്ടുകള്‍ പൂര്‍ത്തീക രിക്കും.
9,425 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ഏറ്റവും പ്രധാന പുതിയ പദ്ധതി.
സൗരോര്‍ജ്ജ പ്രോജക്ടു കള്‍ക്കായി 20 കോടി രൂപയും കാറ്റാടി പ്രോജക്ടു കള്‍ക്ക് 20 കോടി രൂപയും.
അനര്‍ട്ടിന് 48 കോടി രൂപയും എനര്‍ജി മാനേജ്മെന്റ് സെന്ററിന് 8 കോടി രൂപയും.
ഇന്റര്‍നാഷ ണല്‍ പോര്‍ട്ടിന്റെ ഫീഡര്‍ തുറമുഖമായി ഇന്നുള്ള കാര്‍ഗോ പോര്‍ട്ട് വികസിപ്പിക്കാന്‍ 22 കോടി രൂപ.
ആലപ്പുഴ മരീന തുറമു ഖത്തിന് 7.3 കോടി രൂപ.
മുഹമ്മ, ആലപ്പുഴ, കുമരകം, എറണാ കുളം റൂട്ടില്‍ വാട്ടര്‍ ടാക്സിസര്വ്വീസ്.
സീ അഷ്ടമുടി പാസഞ്ചര്‍ ടൂറിസ്റ്റ് സര്‍വ്വീസ്.
ജലസേചനം
വന്‍കിട, ഇടത്തരം ജലസേചനപദ്ധതി കള്‍ക്ക് 413 കോടി രൂപ. മുപ്പതോളം റെഗുലേ റ്ററു കള്‍ക്ക് കിഫ്ബി വഴി 600 കോടി രൂപ.
കുടിവെള്ളം
കുടിവെ ള്ളത്തിന് 1058 കോടി രൂപ പദ്ധതി തുക. ഇതിനു പുറമേ 1,696 കോടി രൂപ കിഫ്ബി നിക്ഷേപം.
കെ.എ സ്.ആര്. ടി.സി.
2017-18 കെ.എ സ്.ആര്. ടി.സി. യുടെ പുനരു ദ്ധാരണവര്ഷം. ലക്ഷ്യം പ്രവര്‍ത്തന ലാഭ ം. മൂന്നു വര്‍ഷംകൊണ്ട് കെ.എ സ്.ആര്. ടി.സി. വരവ് -ചെ ലവ് സന്തുലനം ലക്ഷ്യം. കെ.എ സ്.ആര്. ടി.സി. യുടെ മാനേജ്മെന്റ് സമൂലമായി അഴിച്ചുപണിത് പ്രൊഫഷ ണല്‍ വിദഗ്ദ്ധരെ നിയമി ക്കും. സമ്പൂര്‍ണ്ണ ഇ-ഗ വേര്ണന്സിനും വര്ക്ക്ഷോപ്പുക ളുടെ നവീകരണ ത്തിനും 21 കോടി രൂപ പദ്ധതിയില്‍നിന്ന്.
മൂന്നു വര്‍ഷം കൊണ്ട് പാക്കേജിന്റെ ഭാഗമായി 3,000 കോടി രൂപ. കെ.എ സ്.ആര്. ടി.സി. യുടെ പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ്.
വിവിധ വന്‍കിട പ്രോജക്ടു കള്‍ക്ക് 1,552 കോടി രൂപ
കൊച്ചി സര്‍വ്വകലാശാലയ്ക്ക് 240 കോടി രൂപയുടെ കിഫ്ബി പ്രോജക്ട്.
വിദ്യാഭ്യാസം
ഏറ്റവും നല്ല യൂണിവേ ഴ്സിറ്റിക്കും എമര്‍ജിംഗ് യങ് യൂണിവേഴ്സിറ്റിക്കും ഗവര്‍ണ്ണര്‍ നല്കുന്ന വാര്‍ഷിക പുരസ്കാരത്തിന് 6 കോടി രൂപ.
അഡീഷ ണല്‍ സ്കില്‍ അക്വിസി ഷന് പ്രോഗ്രാമിന് 430 കോടി രൂപ.
വിദ്യാഭ്യാസ വായ്പ പ്രതിസന്ധി പരിഹ രിക്കാന്‍ എഡ്യുക്കേ ഷന് ലോണ്‍
സ്കൂള്‍ വിദ്യാഭ്യാ സത്തിന് പദ്ധതി യില്‍ 863 കോടി രൂപ, സ്കൂള്‍ ഉച്ചഭ ക്ഷണപദ്ധതിക്ക് 640 കോടി രൂപ
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രി യല്‍ ട്രെയിനിം ഗിന് 121കോടി രൂപ
മെഡിക്കല്‍ വിദ്യാഭ്യാ സത്തിന് 470 കോടി രൂപ
കലാ-സാം സ്കാരികം
1000 യുവക ലാകാ രര്‍ക്ക് വജ്രജൂ ബിലി ഫെലോഷിപ്പ് പ്രതിമാസം10,000 രൂപ വീതം.
കൊച്ചി ബിനാലെയ്ക്ക് 2 കോടി രൂപ. അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത്
ബിനാലെയ്ക്ക് സ്ഥിരംവേ ദി. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത്
സാംസ്കാരികസമുച്ച യമാക്കും. കിഫ്ബി 100 കോടി രൂപ.അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിന് 1 ഒരു കോടി രൂപ പ്രാദേശി കമായി അമച്വര്‍ നാടക സംഘ ങ്ങള്‍ക്ക് ധനസ ഹായം. സംസ്ഥാനത്ത് സ്ഥിരംനാ ടക വേദി. രണ്ടിനും കൂടി 3 കോടി. മാനവീയം വീഥിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ
തിരുവനന്തപുരത്ത് അത്യാധു നിക ബ്ലഡ്ബാങ്കിന് കേരള ബ്ലഡ്ബാങ്ക് സൊസൈറ്റിക്ക് 2 കോടി രൂപ.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ശിവഗി രി കണ്വെന്ഷന് സെന്റര്‍
പൂര്‍ത്തിയാക്കാന്‍ അവസാനഗഡു 8 കോടി രൂപ.
അച്യുതമേനോന് പഠന ഗവേ ഷണകേന്ദ്രം, സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഇ. ബാലാനന്ദന് ഫൗണ്ടേഷന്, കാഞ്ഞങ്ങാട് ഗുരുവാ യൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം, കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന്, മെഡക്സ് എക്സിബിഷന്, കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന് സ്മാരകം, കയ്യൂര്‍ കാര്‍ഷിക കലാപ മ്യൂസിയംഎന്നിവയ്ക്ക് 50 ലക്ഷം രൂപ വീതം
തുഞ്ചന്‍സ്മാരക ട്രസ്റ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷിക ഗ്രാന്റ് 50 ലക്ഷം രൂപയായി ഉയര്‍ത്തി. ഒ.എന്‍. വി. സ്മാരക സാംസ്കാരികസമു ച്ചയത്തിന് 2 കോടി രൂപ.മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ത്തിന് 1 കോടി രൂപ. പന്തളത്ത് ചേരിക്കല്‍ പട്ടിക ജാതി കോളനി യില്‍ കളിസ്ഥലത്തിന് 50 ലക്ഷം രൂപ
വനിതാ രംഗം
പിങ്ക് കണ്ട്രോള് റൂമുകള്‍, സ്വയംപ്ര തിരോധ പരിശീ ലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ
ബോധവല്ക്ക രണപ്രവര്ത്തന ങ്ങള്‍ക്ക് 34 കോടി
ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട് സ്റ്റേ ഹോംസ്, വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ എന്നി
വയ്ക്ക് 19.5 കോടി രൂപ
രണ്ട് എസ്.ഒ. എസ് മോഡല്‍ ഹോമുകള്‍ക്ക് 3 കോടി രൂപ
അക്രമ ങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനര ധിവാ സത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ.
സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ല്‍. ജില്ലാത ലത്തില്‍
14 ഓഫീസര്മാ രുടെയും ഡയറ ക്ടറേറ്റ് തലത്തില്‍ ലോ ഓഫീസര്‍, അഡ്മിനി സ്ട്രേറ്റീവ് ഓഫീസര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തിക കള്‍.
ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു.
100 ശതമാ നവും സ്ത്രീകള്‍ ഗുണഭോ ക്താക്ക ളായ 64 സ്കീമുകള്‍ക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്ക ലിന്റെ 5.23 ശതമാനം.സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോ ക്താക്കളോ ആയ 104 സ്കീമുകള്‍.അടങ്കല്‍ 13,400 കോടി രൂപ. ഇതില്‍ 1,266 കോടി രൂപ സ്ത്രീകള്ക്ക്വേണ്ടിയു ളള വകയി രുത്ത ല്‍. ഇത് പദ്ധതിയടങ്ക ലിന്റെ 6.25 ശതമാനം. പദ്ധതി യുടെ 11.5 ശതമാനം വനിതാവികസനത്തിന്. കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തല്‍.
വനം- പരി സ്ഥിതി
ജൈവവൈ വിധ്യസംരക്ഷണത്തിനും സംരക്ഷിതപാര്ക്കുക ളുടെ മാനേജ്മെന്റിനും നാഷണല്‍ മിഷന് ഫോര്‍ ഗ്രീന്‍ ഇന്ത്യയുടെ സംസ്ഥാനവിഹിതവുമായി 72 കോടി രൂപ.
ഫോറസ്റ്റ് പ്ലാന്റേഷനുക ളുടെയും പശ്ചാത്തലസൗക ര്യങ്ങ ളുടെയും വികസ ന
തിരുവനന്തപുരത്ത് കോട്ടൂരില്‍ 105 കോടി രൂപ ചെലവില്‍ ആന പുനരധിവാസകേന്ദ്രം.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി യുടെ ഭാഗമായി സ്വകാര്യഭൂമിയില്‍ മരങ്ങള്‍
വച്ചുപി ടിപ്പി ക്കാന്‍ പ്രത്യേക പദ്ധതി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മരംഒന്നിന് 500 രൂപ സഹായം. മരം മുറിക്കു മ്പോള്‍ ഇത് പലിശസഹിതംതിരിച്ചു നല്കിയാല് മതി. പദ്ധതിക്ക് 10 കോടി രൂപ.
പ്രവാസി ക്ഷേമം
പ്രവാസി ക്ഷേമപെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി
പ്രവാസി കളുടെ പുനര ധിവാ സത്തിനും നൈപുണിവികസ നത്തിനും 18
കോടി രൂപ.
പ്രവാസി കളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബെയ്സ് തയ്യാറാക്കും. രജിസ്റ്റര്‍
ചെയ്യുന്ന വര്‍ക്ക് ഇന്‍ഷ്വറന്‍സ് പാക്കേജ്. ഇതിന് 5 കോടി രൂപ. എല്ലാ
വിദേശമലയാളികളെയും ഇതില്‍ രജിസ്റ്റര്‍ ചെയ്യിക്കല്‍ ലക്ഷ്യം.
വിദേശ മല യാളി കളുടെ കേരള ത്തിലെ പ്രാതിനി ധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമ സഭാംഗങ്ങളും അംഗങ്ങള്‍.
ട്രഷറി
ട്രഷറിയില്‍ ഇന്റഗ്രേ റ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം സമ്പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകും. ട്രഷറി നവീക രണ ത്തിന് 21 കോടി രൂപ വകയിരുത്തുന്നു.
റവന്യൂ
തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ റവന്യൂ ഡിവിഷന്‍കൂടി.
കുന്നംകുളം, പയ്യന്നൂര്‍ എന്നിവി ടങ്ങ ളില്‍ പുതിയ താലൂക്ക്.
രജിസ്ട്രേഷന്
ആധാര ങ്ങളുടെ പകര്‍പ്പുകള്‍ ഡിജിറൈസ് ചെയ്യുന്ന തിനും ഡിജിറ്റല്‍
പകര്‍പ്പുകള്‍ ലഭ്യമാ ക്കുന്ന തിനും നടപ ടി. ഏത് സബ്രജി സ്ട്രാര്‍ ആഫീസിലും ഏത് വസ്തുവിന്റെയും പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.ഗ്രഹാനു കള്‍ക്ക് ഇ-ഫ യലിംഗ് സമ്പ്രദായം, ചിട്ടി രജിസ്ട്രേഷന്റെ കമ്പ്യൂട്ടര്വല്ക്ക രണം
രജിസ്ട്രേ ഷന് ഡിപ്പാര്‍ട്ട്മെന്റ് ആധുനീകര ണത്തിന് 10 കോടി രൂപ
രജിസ്ട്രേ ഷനു കള്ക്കാവ ശ്യമായ മുദ്രക്കടലാ സുകള് ഇ-സ്റ്റാമ്പിംഗ് സംവിധാനം മുഖേന ലഭ്യമാക്കും.
ആഭ്യന്തരം
100 സ്കൂളുകളില്‍ക്കൂടി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ആരംഭി ക്കാന്‍ 9കോടി രൂപ
ജന്‍ഡര്‍ അവബോധം ഉയര്‍ത്തുന്ന തിനും സ്ത്രീസൗഹൃദ സൗകര്യങ്ങള്‍ സൃഷ്ടിക്കു ന്നതിനും 6 കോടി രൂപ മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, പന്തീരാം കാവ്, മേല്‍പ്പറമ്പ്, കണ്ണന ല്ലൂര്‍, ഉടുമ്പഞ്ചോല, എലവുംതിട്ട എന്നീ ആറ് പുതിയ പൊലീസ് സ്റ്റേഷനു കള്‍.
ജയിലുകളിലെ അടിസ്ഥാനവേതനത്തില്‍ 20 ശതമാനം വര്‍ദ്ധന. ഏലൂര്‍, പട്ടാമ്പി, ഉള്ളൂര്‍, താനൂര്‍ എന്നിവയ ടക്കം അഞ്ച് പുതിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വ്വീസസ് സ്റ്റേഷനു കള്‍.
ശബരി മല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്ന തിന് 25 കോടി രൂപ അനുവ ദിക്കു ന്നു.