പ്രശസ്ത ടെലിവിഷന്‍ താരം ദീപിക കക്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഷൊയ്ബ് ഇബ്രഹിം പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പും പിറന്നാള്‍ ചിത്രങ്ങളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പിറന്നാൾ കേക്കിന് മുന്നിൽ പുഞ്ചിരിയോടെ ഇരിക്കുന്ന ദീപികയെയും ഒപ്പം അവരുടെ മകൻ റുഹാനെയും ചിത്രങ്ങളിൽ കാണാം.
തന്റെ പ്രിയപ്പെട്ടവളെ "പോരാളി" എന്നാണ് ഷൊയ്ബ് വിശേഷിപ്പിച്ചത്. യഥാർത്ഥ ധൈർ്യം ഒരിക്കലും തോറ്റുകൊടുക്കാതിരിക്കലാണെന്ന് താൻ പഠിച്ചത് ദീപികയിൽ നിന്നാണെന്നും അദ്ദേഹം കുറിച്ചു.
‘ഹാപ്പി ബര്‍ത്ത്‌ഡേ ഫൈറ്റര്‍.. യഥാര്‍ത്ഥ ധൈര്യം ഒരിക്കലും തോറ്റുകൊടുക്കാതിരിക്കലാണെന്ന് നീ എന്നെ പഠിപ്പിച്ചു.. ഇന്ന് ഈ പ്രത്യേക ദിവസത്തില്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഇതാണ്.. അല്ലാഹു നിനക്ക് ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം നല്‍കട്ടെ. ബാക്കി നിന്നെ സന്തോഷത്തോടെ നോക്കിക്കൊള്ളാനുള്ള ഉത്തരവാദിത്തം എന്റെയാണ്’ എന്നായിരുന്നു ഷൊയ്ബിന്റെ വാക്കുകള്‍.

2011-ല്‍ ജനപ്രിയ പരമ്പരയായ 'സസുരല്‍ സിമര്‍ കാ'-യുടെ സെറ്റില്‍ വെച്ചാണ് ഷെയ്ബും ദീപികയും ആദ്യമായി കണ്ടുമുട്ടുന്നത്. ഷോയില്‍ സിമര്‍, പ്രേം എന്നീ പ്രധാന ഓണ്‍-സ്‌ക്രീന്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച ഇവര്‍, പിന്നീട് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ഫെബ്രുവരിയില്‍ ഭോപാലില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2023 ജൂണില്‍ ഇവര്‍ക്ക് റുഹാന്‍ എന്ന മകന്‍ പിറന്നു.
2025-ല്‍ ദീപികയ്ക്ക് കാന്‍സർ സ്ഥിരീകരിച്ചിരുന്നു. വലിയൊരു ആരോഗ്യപ്രശ്‌നത്തെ നേരിടേണ്ടി വന്നെങ്കിലും, അതിനെ അതീവ ധൈര്യത്തോടെയാണ് ഈ ദമ്പതികള്‍ നേരിട്ടത്. ദീപികയുടെ ചികിത്സയെക്കുറിച്ചും രോഗമുക്തിയെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ ഇരുവരും തങ്ങളുടെ വ്‌ലോഗുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Comments