തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടിലേക്കുള്ള ഡി.ബി.ടി സംവിധാനത്തിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ പെൻഷൻ എത്തിച്ചിരുന്ന ജനകീയ സംവിധാനം തകർക്കാനുള്ള ശ്രമമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കിടപ്പുരോഗികളെ ഒഴികെ മറ്റെല്ലാ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ മാത്രം പെൻഷൻ നൽകാനുള്ള തീരുമാനം, ഭാവിയിൽ പെൻഷൻ പദ്ധതി തന്നെ ദുർബലപ്പെടുത്താനുള്ള ആദ്യപടിയാണെന്നും അദ്ദേഹം വിമർശിച്ചു. വീട്ടുപടിക്കൽ പെൻഷൻ സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമല്ലാത്തവരും വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾ പാലിക്കാത്തതിനാൽ കേന്ദ്രസഹായം നഷ്ടപ്പെടുമെന്ന സർക്കാർ വാദവും അദ്ദേഹം തള്ളി. കേരളത്തിൽ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയിൽ കേന്ദ്രവിഹിതം വളരെ കുറവാണെന്നും, ഭൂരിഭാഗം ഗുണഭോക്താക്കൾക്കും പെൻഷൻ തുക പൂർണമായും സംസ്ഥാനമാണ് നൽകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ആവശ്യമായ എല്ലാ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

Comments