മാഡ്രിഡ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ തുടരും. 2032 ജൂൺ 30 വരെ പ്രാബല്യമുള്ള പുതിയ ആറുവർഷ കരാറിൽ ക്ലബും താരവും ധാരണയിലെത്തി. ഇതോടെ 26 കാരനായ വിനീഷ്യസ് ആറു വർഷം കൂടി റയലിന്റെ വെള്ള ജേഴ്സിയിൽ തുടരും.
വിനീഷ്യസിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന്റെ നീക്കത്തിനും ഇതോടെ അവസാനമായി. ഒന്നര വർഷത്തിലേറെയായി നീണ്ടുനിന്ന കരാർ ചർച്ചകൾക്കും ഇതോടെ അന്തിമരൂപമായി. പുതിയ ദീർഘകാല കരാർ റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുതിയ കരാർ ക്ലബിന്റെ ഭാവി പദ്ധതികളിൽ വിനീഷ്യസിനുള്ള നിർണായക സ്ഥാനവും വ്യക്തമാക്കുന്നതാണ്. 18-ാം വയസിൽ ഫ്ലമെംഗോയിൽ നിന്ന് റയലിലെത്തിയ താരം കഴിഞ്ഞ എട്ട് വർഷത്തിനിടെ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ മുന്നേറ്റ താരങ്ങളിൽ ഒരാളായി വളർന്നു. റയലിനായി 375 മത്സരങ്ങളിൽ നിന്ന് 128 ഗോളുകളാണ് വിനീഷ്യസ് നേടിയത്.

Comments