തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. മാലിന്യനിർമാർജനത്തിനായി പഞ്ചായത്തുകളിൽ വാർഡൊന്നിന് 25,000 രൂപയും നഗരസഭകളിൽ വാർഡൊന്നിന് 50,000 രൂപ രൂപ വീതവും ദുരന്തനിവാരണ ഫണ്ടിൽനിന്നു വിനിയോഗിക്കാം.
ശുചീകരണത്തിനാവശ്യമായ ടിപ്പർ, മണ്ണുമാന്തി യന്ത്രം എന്നിവ വാടകയ്ക്കെടുക്കാനും അണുനാശിനികൾ വാങ്ങാനും തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടോ പ്ലാൻ ഫണ്ടോ ഉപയോഗിക്കാം. ശുചീകരണത്തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകർക്കും ഗ്ലൗസ്, ബൂട്ട്സ്, മാസ്ക്, പിപിഇ കിറ്റുകൾ എന്നിവ നൽകണം. ഇവർക്ക് ആവശ്യമായ പ്രതിരോധമരുന്നുകളും വാക്സീനുകളും മെഡിക്കൽ ഓഫിസർമാർ വഴി ലഭ്യമാക്കും. പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല ശുചിത്വ മിഷനും ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കുമായിരിക്കും.
ദുരിതാശ്വാസ ക്യാംപുകളിൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധിച്ചു.മലിനമായ കുടിവെള്ള സ്രോതസ്സുകളിൽ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ സൂപ്പർ ക്ലോറിനേഷൻ നടത്തും. വെള്ളമിറങ്ങി 48 മണിക്കൂറിനകം പ്രദേശത്തെ മാലിന്യങ്ങളുടെ അളവും സ്വഭാവവും സന്നദ്ധപ്രവർത്തകർ, ഹരിതകർമസേന, കുടുംബശ്രീഎന്നിവരുടെ സഹായത്തോടെ തിട്ടപ്പെടുത്തണം. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന 14 ദിവസത്തിനകം നീക്കം ചെയ്യണം. സാനിറ്ററി-ബയോമെഡിക്കൽ മാലിന്യങ്ങൾ ഇമേജ്, കീൽ എന്നീ സ്ഥാപനങ്ങൾ വഴി സംസ്കരിക്കും.

Comments