വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണയോ പ്രകൃതി വാതകമോ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ മേൽ (ഇന്ത്യയും ചൈനയും ഉൾപ്പെടെ) 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതിനെ 11 പേർ എതിർത്തപ്പോൽ 86 പേർ അനുകൂലിച്ചു. ബിൽ ഇനി ഓഗസ്റ്റ് 31-ന് പ്രതിനിധി സഭയുടെ പരിഗണനയ്ക്കായി പോകും.
യുക്രെയ്ൻ യുദ്ധത്തിന്റെ അഞ്ചാം വർഷത്തിൽ റഷ്യയ്ക്കതിരെ പുതിയ ഉപരോധങ്ങൾ ശക്തമായി വാദിച്ചിരുന്ന അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ ബില്ലിന് പേരിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഗ്രഹാം ശക്തമായി വാദിച്ചിരുന്നു. ബിൽ പുടിന്റെ മർമ്മത്തു തന്നെ കൊണ്ടു എന്ന് സെനറ്റിൽ അദ്ദേഹത്തിന് പകരക്കാരിയായ അദ്ദേഹത്തിന്റെ സഹോദരി ഡാർലൈൻ ഗ്രഹാം പറഞ്ഞു. ഗ്രഹാമിനൊപ്പം ഒരു വർഷത്തിലേറെയായി ഈ ബില്ലിനായി വാദിച്ച ഡെമോക്രാറ്റ് നേതാവ് റിച്ചാർഡ് ബ്ലൂമെന്തൽ, യുക്രെയ്ൻ ജനത "ഒറ്റയ്ക്കല്ല" എന്ന് വ്യക്തമാക്കി.
ഇന്ത്യയും ചൈനയും കൂടാതെ അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് നിലവിൽ റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിൽ ഉൾപ്പെടുന്നത്. റഷ്യയിൽ നിന്ന് 15 ശതമാനത്തിൽ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും ആ ഇറക്കുമതി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ഈ ബില്ലിൽ ഇളവുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ പുടിൻ, മുതിർന്ന റഷ്യൻ രാഷ്ട്രീയ-സൈനിക നേതാക്കൾ, റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങൾ, റഷ്യൻ ഊർജ്ജ പദ്ധതികൾ എന്നിവയ്ക്ക്മേലുള്ള ഉപരോധങ്ങളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments