തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർഥനയിൽ ഉൾപ്പെടുത്തിയാണ് സാമൂഹ്യനീതി വകുപ്പ് വഴി തുക അനുവദിച്ചത്.
അനുവദിച്ച തുകയുടെ പ്രധാന പങ്കും ദുരിതബാധിതർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്നതിനായി വിനിയോഗിക്കും. നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ധനസഹായത്തിനായി 9,84,31,200 രൂപ മാറ്റിവെച്ചു.
പുതുതായി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിന് നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതിയുടെ മാസാന്ത ധനസഹായത്തിനായി 64,76,400 രൂപയും അനുവദിച്ചു.
ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 400 കുട്ടികൾക്ക് 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്.
കൂടാതെ, പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.

Comments