കൊച്ചി: സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തിലെ ചോദ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാദമായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ ലീഗ് ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കും. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചരിത്രമെന്തെന്ന് ഓരോരുത്തർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതുവരെ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും കോൺഗ്രസിന്റെയും യുപിഎയുടെയും പരിപാടികളിലും ഇതേ രീതിയാണ് പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Comments