ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഡൽഹിയിൽ എത്തിയശേഷം വിധേയനായ പോസ്റ്റ്-അറൈവൽ ഡോപ് ടെസ്റ്റിൽ സൈക്കോ ആക്ടീവ് പദാർത്ഥത്തിന് പോസിറ്റീവായി എന്ന് ചില ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഫുക്കറ്റ് - ഡൽഹി വിമാനത്തിന് കടുത്ത ഉലച്ചിൽ നേരിട്ട് കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച സർവീസ് നടത്തിയ വിമാനത്തിന് നാല് മുതൽ അഞ്ച് മിനിറ്റ് വരെ കടുത്ത ഉലച്ചിൽ അനുഭവപ്പെട്ടു. ഈ സമയത്ത് വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് വന്നിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവിന്റെ കണക്കനുസരിച്ച്, നാല് കാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചില ജീവനക്കാർക്ക് നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. എന്നാൽ, ഈ ഫലം ഈ വിഷയത്തിലെ അന്തിമ തീരുമാനമല്ല. മറ്റൊരു പരിശോധന കൂടി നടത്തിയിട്ടുണ്ട്, അതിന്റെ ഫലങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബാധകമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് പൈലറ്റുമാരിൽ പോസ്റ്റ്-ഫ്ലൈറ്റ് സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. എന്നിരുന്നാലും, പരിശോധനാ ഫലങ്ങൾ എയർ ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്.സിവിൽ ഏവിയേഷൻ ചട്ടങ്ങൾപ്രകാരം എയർ ഇന്ത്യ ക്രൂ അംഗങ്ങളുടെ പതിവ് ഡോപ് പരിശോധനകൾ നടത്താറുണ്ടെന്നും, ഈ പരിശോധനകൾ ഏതെങ്കിലും പ്രത്യേക ഫ്ലൈറ്റിൽ നിന്നോ പ്രവർത്തനപരമായ സംഭവത്തിൽ നിന്നോ സ്വതന്ത്രമായാണ് നടത്തുന്നതെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
നിലവിൽ എയർ ഇന്ത്യ പോസിറ്റീവ് ടെസ്റ്റ് ഫലം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല, ഫലങ്ങൾ എയർലൈനുമായി പങ്കിടുന്നതുവരെ കണ്ടെത്തലുകളെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്.
സൈക്കോ ആക്ടീവ് പദാർത്ഥങ്ങൾ എന്നത് മനുഷ്യന്റെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുകയും, അതുവഴി അവന്റെ മാനസികാവസ്ഥ, പെരുമാറ്റം, ചിന്താശേഷി, ബോധം എന്നിവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന രാസവസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ സ്വാഭാവികമോ കൃത്രിമമോ ആയ പലതരം ലഹരിപദാർത്ഥങ്ങളും മരുന്നുകളും ഉൾപ്പെടുന്നു.

Comments