വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് തുടക്കം. വിസ്മയക്കൊപ്പം നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷും ഈ ചിത്രത്തിലൂടെ നടനായി തുടക്കം കുറിക്കുകയാണ്.
ഇപ്പോഴിതാ തുടക്കത്തിന് മുന്‍പ് പ്രണവ് നായകനായും ആശിഷ് വില്ലനായും ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.
'ഞാനെന്റെ ഇഷ്ടങ്ങൾ പറയുന്ന സമയത്ത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നയാളാണ് ആഷിഷ്. പ്രണവിനെയും ആഷിഷിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രണവ് സിനിമയിൽ വന്നതിനുശേഷം ഇക്കാര്യം ഒരുപാട് തവണ ഞങ്ങൾ ചർച്ച ചെയ്തതാണ്. ഞങ്ങളുടെ സംസാരത്തിൽ വന്നതാണ്. പ്രണവ് നായകനും ആഷിഷ് വില്ലനുമായി ഒരു സിനിമയായിരുന്നു മനസിൽ. അപ്പോൾ പ്രണവ് പറയും, ചേട്ടൻ പ്ലാൻ ചെയ്തോ, ഞാൻ വില്ലൻ, ആഷിഷ് നായകൻ എന്ന്', ആന്റണിയുടെ വാക്കുകൾ. തുടക്കം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആശീർവാദ് സിനിമാസ് തയ്യാറാക്കിയ പ്രത്യേക ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മികച്ച അഭിപ്രായമാണ് തുടക്കത്തിന് ലഭിക്കുന്നത്. സായ് കുമാര്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്.ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്.

Comments