ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി സർക്കാരിനെതിരെ 22,000 കോടി രൂപയുടെ അഴിമതി ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി) ഡൽഹി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് രംഗത്തുവന്നു. പാവപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ട അരി മറിച്ചുവിറ്റു എന്നാണ് ആരോപണം.
അസമിലെ ഒരു കോർപ്പറേഷനും ഡൽഹി സർക്കാരും ചേർന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്ന് കനത്ത സബ്സിഡിയോടെ അരി ലഭിക്കുന്നതിനായി ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി ഭരദ്വാജ് ആരോപിച്ചു. ഡൽഹിയിലെ പാവപ്പെട്ട ആളുകൾക്ക് വിതരണത്തിനായി ആഴ്ചയിൽ 31,000 മെട്രിക് ടൺ അരിയാണ് ആവശ്യപ്പെട്ടത്.ഈ സബ്സിഡി അരി പാവപ്പെട്ട ഒരു ആളിലേക്ക് പോലും എത്തിയിട്ടില്ലെന്നും എല്ലാ അരിയും ഹരിയാനയിലെ ഒരു സ്വകാര്യ കമ്പനിക്ക് വൻ ലാഭത്തിൽ വിറ്റതായും എക്സ് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു.
അതായത് മൂന്ന് വർഷത്തേക്ക് ആഴ്ചയിൽ 143 കോടി രൂപയുടെ അഴിമതിയാണ് പ്ലാൻ ചെയ്തതെന്നും, മൂന്ന് വർഷത്തിനുള്ളിൽ 22,000 കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഈ ആരോപണങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും വ്യാപക ക്രമക്കേട് ഉണ്ടെന്ന് ഭരദ്വാജ് പറയുന്നു. ഗ്രാമങ്ങളിലും ജെജെ ക്ലസ്റ്ററുകളിലും താമസിക്കുന്ന അർഹരായ വോട്ടർമാർക്ക് പലർക്കും എന്യൂമറേഷൻ ലഭിച്ചിട്ടില്ലെന്ന് ഭരദ്വാജ് അവകാശപ്പെട്ടു. ഡൽഹിയിലെ വലിയൊരു വിഭാഗം യഥാർത്ഥ വോട്ടർമാരുടെ പേരുകൾ 'സ്ഥലം മാറി' എന്ന് തെറ്റായി രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments