അഹമ്മദാബാദ്: അഹമ്മദാബാദിലെ ജോധ്പൂരിൽ 23 കാരിയായ യുവതിയെ പിജിയുടെ ടെറസിൽ പീഡിപ്പിച്ച കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കാൽമുട്ടിനു വെടിയേറ്റു. ധർമ്മ സിംഗ് റാംശങ്കർ സിംഗ് എന്ന പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. സംഭവത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ പൊലീസിനെ ആക്രമിക്കുകയും ഇൻസ്പെക്ടറുടെ സർവീസ് പിസ്റ്റൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇരയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾക്കായി പൊലീസ് സംഘം ധർമ്മ സിംഗിനെ ഹെബത്പൂർ പ്രദേശത്തേക്ക് കൊണ്ടുപോയിരുന്നു. നടപടികൾക്കിടയിൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും ഇൻസ്പെക്ടറുടെ പിസ്റ്റൾ തട്ടിയെടുക്കാൻ നോക്കി. തുടർന്ന് പൊലീസും പ്രതിയും തമ്മിൽ മൽപിടുത്തമുണ്ടാവുകയും ഇതിനിടയിൽ ഒരു റൗണ്ട് വെടിയുതിർക്കുകയും ചെയ്തു.
സംഭവത്തിൽ വീരേന്ദ്ര സിംഗ് എന്ന പൊലീസുകാരനും കാലിൽ വെടിയേറ്റ് പരിക്കേറ്റു.പ്രതിയെ കീഴ്പ്പെടുത്തുന്നതിനായി പൊലീസ് നടത്തിയ വെടിവെയ്പ്പിൽ പ്രതിയുടെ കാലിലും വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരനെയും പ്രതിയെയും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് സോൺ-7 ഡി.സി.പി ശിവം വർമ്മ അറിയിച്ചു.
സിവിൽ ആശുപത്രിയിലെത്തിച്ച പ്രതി കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും, കാലിന് പരിക്കേറ്റ് മുടന്തിക്കൊണ്ട് ചെവിപിടിച്ച് ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും തന്നെ വെറുതെ വിടണമെന്നും കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും കാണാമായിരുന്നു. പെൺകുട്ടിയുടെ പരാതി ലഭിച്ചയുടൻ തന്നെ വിവിധ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പൊലീസിനെ ആക്രമിച്ചതിനും രക്ഷപ്പെടാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ ബോഡക്ദേവ് പൊലീസ് സ്റ്റേഷനിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബി.എൻ.എസ് സെക്ഷൻ 308 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇരു സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
പിജിയുടെ ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങിയ പെൺകുട്ടിയെ പിന്നിൽ നിന്ന്കഴുത്തിൽ വയർ ചുറ്റിയാണ് പ്രതി കീഴ്പെടുത്തിയത്. പീഡനത്തിനു ശേഷം പെൺകുട്ടിയുടെ മൊബൈലുമായി ഇയാൾ പോവുകയായിരുന്നു.

Comments