മോഹന്‍ലാലിനെയും ആയുഷ്മാന്‍ ഖുറാനെയെയും വച്ച് താന്‍ ഒരു ബോളിവുഡ് സിനിമ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ മോഹന്‍ലാലിനെ സെക്കന്ററി ആക്ടര്‍ എന്ന നിലയില്‍ പ്രൊഡക്ഷന്‍ ഹൗസ് പരിഗണിച്ചതോടെ താന്‍ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത് വാര്‍ത്ത ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ സെക്കന്ററി ഹീറോ എന്ന് വിളിച്ചത് ആയുഷ്മാന്‍ ഖുറാനെയാണെന്ന് ചിലര്‍ തെറ്റിദ്ധിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.
ആയുഷ്മാന്‍ ഖുറാനെയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ഈ കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെക്കുറിച്ചുളള തന്റെ പരാമര്‍ശം ആ സിനിമയുടെ നിര്‍മാതാവിനെ ഉദ്ദേശിച്ചുളളതായിരുന്നുവെന്നും അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ലെന്നും ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഇന്ന് ആയുഷ്മാനെ കണ്ടുമുട്ടിയതിൽ വലിയ സന്തോഷം ഒരു കാര്യം വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശം ആ സിനിമയുടെ നിർമ്മാതാവിനെ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ പരസ്പരം വലിയ ബഹുമാനമാണുള്ളത്. ഉടൻ തന്നെ ഞങ്ങൾക്കൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!
മോഹൻലാൽ സാറിനായുള്ള ആ തിരക്കഥയിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ ആ പദ്ധതി നടന്നില്ല. അത് നടക്കാതെ പോയതിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. എങ്കിലും, ഇത്രയേറെ കഴിവുള്ള ഒരു നടനെ നേരിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്കൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' ജൂഡ് അന്തണി പറഞ്ഞു. ഈ പോസ്റ്റിന് മറുപടിയായി കമന്റിൽ ആയുഷ്മാനും എത്തിയിരുന്നു.

'നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ. ഉടൻ തന്നെ അങ്ങയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ പ്രവർത്തനങ്ങളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. അദ്ദേഹം ഒരു ഇതിഹാസതാരമാണ്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,' എന്നാണ് ആയുഷ്മാൻ ഖുറാനെ കുറിച്ചിരിക്കുന്നത്.

Comments