
തെലുങ്ക് സിനിമയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഇന്നലെയായിരുന്നു താരത്തിന്റെ 51-ാം ജന്മദിനം. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് നടന് ആശംസകൾ അറിയിച്ചെത്തിയത്. അതിൽ മക്കളായ ഗൗതമും സിതാരയും പങ്കുവെച്ച ആശംസാക്കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
"ജന്മദിനാശംസകൾ അച്ഛാ... വരാനിരിക്കുന്ന വർഷം ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു. എപ്പോഴും സ്നേഹത്തോടെ" എന്നാണ് കുടുംബചിത്രം പങ്കിട്ടുകൊണ്ട് മകൻ ഗൗതം കുറിച്ചത്.
"ജന്മദിനാശംസകൾ അച്ഛാ... വരാനിരിക്കുന്ന വർഷം ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു. എപ്പോഴും സ്നേഹത്തോടെ" എന്നാണ് കുടുംബചിത്രം പങ്കിട്ടുകൊണ്ട് മകൻ ഗൗതം കുറിച്ചത്.
"ജന്മദിനാശംസകൾ അച്ഛാ..! എന്നേക്കും എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി. എപ്പോഴും സ്നേഹത്തോടെ" എന്നായിരുന്നു മകൾ സിതാരയുടെ വാക്കുകൾ. അച്ഛനോടൊപ്പമുള്ള മനോഹരമായൊരു ചിത്രവും സിതാര കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2005 ഫെബ്രുവരി 10-നായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് 2006 ഓഗസ്റ്റ് 31-നാണ് ഇരുവർക്കും മകൻ ഗൗതം ജനിക്കുന്നത്. 2012 ജൂലൈ 20-ന് മകൾ സിതാരയും ജനിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സിതാര.
അതേസമയം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി ആണ് മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 7-ന് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.







Comments