ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ മഹേഷ് ബാബു. തന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണെന്നും നിങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്ന സ്‌നേഹത്തിന് ഞാന്‍ നന്ദിയുള്ളവനാണെന്നും അദ്ദേഹം കുറിച്ചു.
‘നിങ്ങളുടെ ആശംസകളെല്ലാം വായിച്ച് ഹൃദയം നിറഞ്ഞിരിക്കുന്നു. വാക്കുകളില്‍ പ്രകടിപ്പിക്കാനാവാത്തത്ര സന്തോഷം തോന്നുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമങ്ങള്‍ക്കും നിങ്ങളുടെ മനോഹരമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വലിയൊരു നന്ദി.
എന്റെ എല്ലാ ആരാധകര്‍ക്കും, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ എണ്ണമറ്റ സ്‌നേഹവും കരുത്തും വികാരവുമായി എപ്പോഴും കൂടെയുണ്ട്. നിങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്ന സ്‌നേഹത്തിന് ഞാന്‍ അവിശ്വസനീയമാവിധം ഭാഗ്യവാനും കൃതജ്ഞനുമാണ്.
കഠിനാധ്വാനം തുടരാനും നിങ്ങളെ കൂടുതല്‍ അഭിമാനകന്മാരാക്കാനും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. വാരാണസി എന്റെ മനസ്സിനോട് വളരെ അടുത്തുള്ള ഒന്നാണ്, അത് തീര്‍ച്ചയായും പ്രത്യേകതയുള്ളതായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളെല്ലാം ഇത് അനുഭവിച്ചറിയുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. നമുക്ക് ഈ യാത്ര ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാം. ഓരോരുത്തര്‍ക്കും എന്റെ വലിയ സ്‌നേഹം. എപ്പോഴും ’എന്നായിരുന്നു മഹേഷ് ബാബു കുറിച്ചത്.

അതേസമയം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'വാരാണസി'യാണ് മഹേഷ് ബാബുവിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Comments