മകള്‍ ത്രിഷാല ദത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. എത്ര വയസ്സായെങ്കിലും മകള്‍ എപ്പോഴും തന്റെ ചെറിയ പെണ്‍കുട്ടിയായിരിക്കുമെന്നാണ് താരം കുറിച്ചത്. മകള്‍ക്കൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
"നിനക്ക് എത്ര വയസ്സായെങ്കിലും, നീ എപ്പോഴും എന്റെ ചെറിയ പെണ്‍കുട്ടിയായിരിക്കും. ജന്മദിനാശംസകള്‍, എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു" എന്നായിരുന്നു സഞ്ജയ് ദത്തിന്റെ വാക്കുകള്‍. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ത്രിഷാലയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്.

സഞ്ജയ് ദത്തിന്റെയും ആദ്യ ഭാര്യ റിച്ച ശര്‍മ്മയുടെയും മകളാണ് ത്രിഷാല. 1987 ലായിരുന്നു ഇവര്‍ വിവാഹിതരായത്. ബ്രെയിന്‍ ട്യൂമറിനെത്തുടര്‍ന്നുളള ചികിത്സയിലായിരുന്ന റിച്ച 1996 ലാണ് അന്തരിച്ചത്. ത്രിഷാല തന്റെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം.
അതേസമയം അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രത്തിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്‍, അര്‍ഷദ് വാര്‍സി, സുനില്‍ ഷെട്ടി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Comments