തന്റെ അമ്മയുടെ വേര്‍പാട് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഗോവിന്ദ. 1996 ജൂണ്‍ 15-നായിരുന്നു ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിര്‍മ്മല ദേവി അന്തരിച്ചത്. അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നുവെന്നും ആ സമയത്ത് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും ഗോവിന്ദ വെളിപ്പെടുത്തി.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്.
'എനിക്ക് ധാരാളം വേദനകളുണ്ടായിരുന്നു. ആ ഘട്ടത്തിൽ, എല്ലാം അവസാനിച്ചുവെന്ന് എനിക്ക് തോന്നി, അത്രയേ ഉള്ളൂ. ഞാൻ നർമ്മദ നദിയിലായിരുന്നു. നദിയിലേക്ക് കുറച്ചുകൂടി മുന്നോട്ട് പോയാൽ എന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ പോയി. ഞാൻ അമ്മയോട് അഗാധമായി അടുത്തിരുന്നു. ഞാൻ അവരെ അത്രയധികം സ്നേഹിച്ചിരുന്നു', ഗോവിന്ദയുടെ വാക്കുകൾ.
'നദിയിൽ എന്നെ കണ്ട ഒരു പുരോഹിതൻ വിളിക്കുകയും അടുത്തേക്ക് വന്ന് കരയിലേക്ക് കയറാൻ സഹായിക്കുകയും ചെയ്തു. താൻ ചെയ്യുന്നത് തെറ്റായ കാര്യമാണെന്ന് തിരിച്ചറിയാൻ ഈ കൂടിക്കാഴ്ച സഹായിച്ചു. തന്റെ മക്കൾക്കായി ജീവിക്കേണ്ടതുണ്ടെന്ന വലിയൊരു തിരിച്ചറിവാണ് ആ നിമിഷം നൽകിയത്. ആ മാനസികാവസ്ഥയിൽനിന്ന് കരകയറാനും ജീവിതത്തിൽ പുതിയ ലക്ഷ്യബോധം കണ്ടെത്താനും 15 ദിവസത്തിലധികം എടുത്തു'. ഈ അനുഭവം സിനിമകളെയും അഭിനയത്തെയും താരപ്പകിട്ടിനെയുംകുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രംഗീല രാജ ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ' രൂപ' ആണ് ഗോവിന്ദയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. പുതുമുഖ നടി കോമള്‍ റാണി സ്വര്‍ണ്ണകര്‍ ആണ് ചിത്രത്തില്‍ മശറ്റാരു പ്രധാന വേഷത്തിലെത്തുന്നത്.

Comments