കൊച്ചി: ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന അഡ്വ. മാത്യു കുന്നപ്പള്ളിയാണ് ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് ഈശ്വരൻ എസ്. സജീവ് ജോസഫിനും മണ്ഡലത്തിൽ മത്സരിച്ച മറ്റ് സ്ഥാനാർഥികൾക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നാമനിർദേശ പത്രിക ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുന്നപ്പള്ളി നൽകിയ ഇടക്കാല അപേക്ഷയും കോടതി അനുവദിച്ചു.
കേസിലെ നിർണായക തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും കോടതി നിർദേശം നൽകി. സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളും സത്യവാങ്മൂലങ്ങളും, വരണാധികാരിയുടെ ഓഫീസിൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33A(3) പ്രകാരം പ്രസിദ്ധീകരിച്ച സത്യവാങ്മൂലങ്ങളുടെ പകർപ്പുകളും സൂക്ഷിക്കണം.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ സമയത്ത് പകർത്തിയ യഥാർഥ വീഡിയോ ദൃശ്യങ്ങളും, ഭാരതീയ സാക്ഷ്യ അധിനിയമത്തിലെ സെക്ഷൻ 63 പ്രകാരമുള്ള സർട്ടിഫിക്കറ്റും, ചീഫ് ഇലക്ടറൽ ഓഫീസർ വിതരണം ചെയ്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പട്ടികയും സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
ഓഗസ്റ്റ് 6ന് സജീവ് ജോസഫിന്റെ അഭിഭാഷകന്റെ വാദം കേട്ട ശേഷം ഹർജിയിലെ രജിസ്ട്രി തടസ്സങ്ങൾ നീക്കി കേസിന് നമ്പർ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എതിർകക്ഷികൾക്ക് ഹൈക്കോടതി സമൻസ് അയച്ചത്.

Comments