പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാർലമെന്റിൽ ഇന്നും സഭാ നടപടികൾ തടസപ്പെട്ടു. ബില്ലുകൾ അവതരിപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിലെത്തിയില്ല. പകരം സഹമന്ത്രിമാരാണ് ബില്ലുകൾ അവതരിപ്പിച്ചത്. അമിത് ഷായുടെ അസാന്നിധ്യത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു.
വർഷകാല സമ്മേളനത്തിന്റെ അവസാന വാരത്തിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. അമിത് ഷായുടെ പേരിൽ രണ്ട് ബില്ലുകളാണ് ഇന്നത്തെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബിൽ സഹമന്ത്രി മുരളീധർ മഹോളും അവതരിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ഇരു സഭകളും രണ്ട് മണിവരെ നിർത്തിവച്ചത്. അമിത് ഷാ സഭയിലെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി.
അതേസമയം, എഫ്‌സിആർഎ ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാർ നിലപാട് അയച്ചേക്കുമെന്നാണ് സൂചന. മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെയുടെയും എൻസിപി (ശരദ് പവാർ) വിഭാഗത്തിന്റെയും പിന്തുണ ഉറപ്പാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.

Comments